ഒരു നേപ്പാൾ ഡയറി
ഒരു നേപ്പാൾ ഡയറി
രാവിലെ പ്രഭാത ഭക്ഷണം ഞങ്ങൾ ഓർഡർ ചെയ്തു. ഹോട്ടലിൽ റെസ്റ്റോറന്റ് ഇല്ലാത്തതിനാൽ മുൻകൂട്ടി ഓർഡർ ചെയ്യണം. നല്ല ഭക്ഷണം കഴിച്ചു ഞങ്ങൾ ലുംബിനിയിലേക്കു പോകാൻ തയ്യാറായി.
മായാദേവി ടെംപിൾ
ലുംബിനിയിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു ഉച്ചക്ക് രണ്ടരക്ക് ഞങ്ങൾ പൊക്കാറയിലേക്കു തിരിച്ചു. ദീർഘ യാത്ര ഉള്ളതാണ്. വഴിയരികിലെ refreshment യുമായി ഹിമാലയൻ മലയിടുക്കുകളിലൂടെ ഞങ്ങൾ കേറിയിറങ്ങി. പൊക്കാറയിലെ അമ്മായിയെ കണ്ടിട്ടുവേണം ഒന്ന് കെട്ടിപ്പിടിക്കാൻ. അമ്മായിക്ക് ഈ അശോകനെ ഓർമ്മയുണ്ടോ എന്തോ?
എല്ലാ സ്ഥലത്തും ഞങ്ങൾ കൊടുത്തത് ഇന്ത്യൻ റുപീ തന്നെ ആണ്.ഒന്ന് മാത്രം. നേപ്പാളി റുപ്പീ പതിനാറു രൂപയ്ക്കു നമ്മുടെ പത്തു കൊടുത്താൽ മതി. ചില്ലറ ഇല്ലെങ്കിൽ ബാക്കി കിട്ടുന്നത് നേപ്പാളി റുപ്പീ ആകുമെന്ന് മാത്രം.
യാത്ര ഒരു ഹരം ആണ്. ഓരോ ദേശത്തെ പ്രകൃതി, സംസ്കാരം,ജീവിതരീതികൾ,പ്രത്യേകതകൾ എന്നിവ അന്വേഷിച്ചു അറിയാനും മനസ്സിലാക്കാനും ആസ്വദിക്കാനും ആണ് നാം യാത്ര ചെയ്യുന്നത്. അത് വേറൊരു രാജ്യം കൂടി ആണെങ്കിലോ? ആസ്വാദ്യത വളരെ കൂടും. നേപ്പാൾ എന്ന സ്ഥലം മറ്റൊന്നും ആലോചിക്കാതെ തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ഇതൊക്കെക്കൊണ്ടായിരിക്കും. ഈ അക്കോസോട്ടോ യെ ഏതെങ്കിലും ഒരു ഉണ്ണിക്കുട്ടൻ അവിടെ കാത്തിരിക്കുന്നുണ്ടെങ്കിലോ?
സാധാരണ ഒരാൾ യാത്ര പോകുന്നതിൽ മറ്റുള്ളവർക്ക് വല്യ താൽപ്പര്യം ഒന്നും കാണില്യ. പക്ഷെ പോകുന്നത് നേപ്പാളിലേക്കാണ് എന്ന് അറിഞ്ഞപ്പോൾ തിരിച്ചു വന്നാൽ ബ്ലോഗ് എഴുതണമെന്നു എൻ്റെ പല സുഹൃത്തുക്കളും നിര്ബന്ധിച്ചിരുന്നു.അവർക്കൊക്കെ പോകാൻ താൽപ്പര്യം ഉള്ളത് കൊണ്ട് ആ "വഴി" ഒക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ. ചുരുക്കത്തിൽ നിങ്ങള്ക്ക് "അനുഭവിക്കാൻ" ആണ് വിധി.
മാസങ്ങൾ മുൻപുള്ള പ്ലാനിംഗ്. ടീമിലെ അഞ്ചു അംഗങ്ങൾ. എല്ലാവര്ക്കും രപ്തിസാഗറിൽ സെക്കൻഡ് എസി ടിക്കറ്റ്. കൂടുതലും സീനിയർ സിറ്റിസൺ ആയതിനാൽ എല്ലാവര്ക്കും വിമാനയാത്രയേക്കാൾ കമ്പം തീവണ്ടി യാത്ര.കൂടാതെ എറണാകുളം "യാത്രി" വഴി തുടർന്ന് യാത്രാ സൗകര്യവും. പിന്നെന്തു വേണം?
അമ്പതു മണിക്കൂർ ദീർഘിച്ച യാത്ര.. കേരളം വിട്ടു, തമിഴ്നാട് , ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്..അങ്ങിനെ പോയി. വഴിയിൽ പല സ്ഥലത്തും എന്തിനാണെന്നറിയാതെ ഒരു മണിക്കൂറും ഒന്നര മണിക്കൂറും കിടപ്പ്. വൈകീട്ട് മൂന്നു മണിക്ക് എത്തേണ്ടത് ഏഴു മണിക്കൂർ വൈകി എത്തിയത് രാത്രി പത്തുമണിക്ക്. വഴിയിൽ നാഗ്പൂരിൽ വാസുവിന്റെ സഹോദരി വിജയലക്ഷ്മിയും ഭർത്താവും രാത്രിഭക്ഷണവുമായി ഞങ്ങളെ കാണാൻ വന്നിരുന്നു.
ട്രെയിൻ യാത്ര ഓരോന്നും ഓരോ അനുഭവമാണ്. ഗോരഖ്പൂരിൽ എങ്ങിനെയോ എത്തപ്പെട്ടു മുപ്പത്തിരണ്ട് കൊല്ലം നേഴ്സ് ആയി ജോലി ചെയ്ത സൂസമ്മ ചേച്ചിയും തിരുവന്തപുരം കാണാൻ വന്നു മടങ്ങുന്ന പടുവൃദ്ധനും ഭാര്യയും ഒക്കെ അവരിൽ ചിലർ മാത്രം.
വഴിയിലെവിടെനിന്നോ ഒരു VIP യും ഭാര്യയും PA യും കേറി. റെയിൽവേ യിലെ ഏതോ വലിയ യൂണിയൻ നേതാവാണത്രേ. ഏതായാലും യൂണിയൻ നേതാക്കന്മാർക്ക് ഇത്ര പരിഗണന കിട്ടുന്നത് വേറെ എവിടെയും കാണാൻ വഴിയില്ല. കമ്പാർട്മെന്റിലെ അറ്റൻഡർ വന്നു കാലു തിരുമ്പിക്കൊടുക്കുന്നതു കൂടി കണ്ടപ്പോൾ ഞങ്ങൾ അന്തം വിട്ടു പോയി. ഞങ്ങൾ മൈൻഡ് ചെയ്യാത്തത് കൊണ്ടാവാം അവസാനം അദ്ദേഹം ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. ഞങ്ങൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
സ്റ്റേഷണിൽ നമ്മുടെ ശാലു ഇന്നോവയും ആയി കാത്തു നിന്നിരുന്നു. വൈകിയെത്തിയത് കൊണ്ട് അത് ബുദ്ധി ആയി. അല്ലെങ്കിലും സ്റ്റേഷണിൽ നിന്നും ബോർഡറിലേക്കു വണ്ടി വിളിച്ചു പോകാൻ കഴിയും.
നമ്മുടെ ബോർഡർ സുനോലി ആണ്. അതിർത്തി കടന്നാൽ ഭൈരവ എന്ന സ്ഥലവും. നൂറു കിലോമീറ്റർ ദൂരം ഉണ്ട്.
ബോർഡർ അഞ്ചു മണി വരെ മാത്രമേ തുറന്നിരിക്കൂ... ഞങ്ങൾ എത്തിയത് രാത്രി പന്ത്രണ്ടുമണിക്ക്. ഇന്നോവ ഞങ്ങൾ ബോർഡറിൽ ഉപേക്ഷിച്ചു. ഡ്രൈവറുടെ നിർദ്ദേശപ്രകാരം
ലഗേജുകൾ എടുത്തു മുൻപോട്ടു നടന്നു. പട്ടാളക്കാർ ഞങ്ങളുടെ പെട്ടികൾ സൂക്ഷ്മമായി പരിശോദിച്ചു പോകാൻ അനുമതി തന്നു. ഒരു രേഖകളും കാണിക്കുകയുണ്ടായില്ല.
സുനോളി ബോർഡർ കടന്നാൽ ഭൈരവ. ഇരു വശത്തും നിറയെ ഹോട്ടലുകൾ. ഒരു നൂറു മീറ്റർ നടന്നു കാണും. വലതു വശത്തു മുൻകൂട്ടി ബുക്ക് ചെയ്ത ഞങ്ങളുടെ ഹോട്ടൽ ഞങ്ങൾക്ക് ആതിഥ്യം അരുളി.
സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടൽ ആണ് പ്രകാശ് & പ്രകാശ്. ഏതായാലും ഒരു രാത്രി മാത്രമേ അവിടെ ഉള്ളൂ.
താമസിയാതെ ഡ്രൈവർ അടക്കം ആറു പേർക്കും വണ്ടിക്കും ഉള്ള യാത്രാ പാസുമായി ഷാലു എത്തി. സാധാരണ നമ്മുടെ വോട്ടർ ഐഡി കാർഡ് ആണ് രേഖയായി കാണിക്കേണ്ടത്. പക്ഷെ നമുക്ക് ഒന്നും വേണ്ടി വന്നില്ല. "ശിഷ്യർ" ഒക്കെ മുൻപേ ശരിയാക്കി വെച്ചിരുന്നു.
ലുംബിനിയിലേക്ക്
ലോകം മുഴുവൻ നന്മ കൊണ്ട് കീഴടക്കിയ ശ്രീ ബുദ്ധഭഗവാന്റെ ജന്മസ്ഥലം ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. ഗൂഗിൾ നോക്കി കുറെ അമ്പലങ്ങളുടെ പട്ടികയും ഉണ്ടാക്കിയിരുന്നു. അവിടെ ചെന്നപ്പോളാണ് മനസ്സിലായത് എല്ലാം നാലുപുറത്തും തന്നെ ആണെന്ന്.
സിദ്ധാർത്ഥ
സിദ്ധാർത്ഥ ]
സിദ്ധാർത്ഥ
സിദ്ധാർത്ഥ
സിദ്ധാർത്ഥ രാജകുമാരനായി
വാഹനം നിറുത്തിയപ്പോൾ ഞങ്ങളെ സ്വാഗതം ചെയ്തത് ഈ മാതിരി വണ്ടികൾ ആണ്. അപ്പോൾ വേണ്ട എന്ന് പറഞ്ഞെങ്കിലും പിന്നീട് ആവശ്യമായി വന്നു
മറ്റെല്ലാ ക്ഷേത്രങ്ങളും 12 മണിക്ക് അടക്കും എന്നതിനാൽ അത് അവസാനം കണ്ടാൽ മതി എന്ന് തീരുമാനിച്ചു. ഈ സ്തൂപത്തിന്റെ അടുത്തെത്തിയപ്പോഴാണ് മനസ്സിലാവുന്നത് ദൂരം കുറെ ഉണ്ട്. അതിനാൽ ബോട്ട് സർവിസ് ഉപയോഗിച്ചു .
ഇവിടെ സിങ്കപ്പൂർ, ജർമൻ,നേപ്പാൾ,ചൈന,കൊറിയ എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്. മുഴുവൻ കാണണമെങ്കിൽ ഈ ഓട്ടോ തന്നെ വേണം.ആദ്യം തന്നെ ഓട്ടോ എടുത്താൽ സമയം ലാഭിക്കാമായിരുന്നു. പക്ഷെ, അപ്പോൾ ഈ ബോട്ട് യാത്ര തരാവുമായിരുന്നില്ല .
മായാദേവി ടെംപിൾ
സിദ്ധാർത്ഥ രാജകുമാരന്റെ ജന്മഗൃഹം. വീടിന്റെ structure അതേ പോലെ സൂക്ഷിച്ചിരിക്കുന്നു.(ഫോട്ടോ പാടില്ല)
ലുംബിനിയിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു ഉച്ചക്ക് രണ്ടരക്ക് ഞങ്ങൾ പൊക്കാറയിലേക്കു തിരിച്ചു. ദീർഘ യാത്ര ഉള്ളതാണ്. വഴിയരികിലെ refreshment യുമായി ഹിമാലയൻ മലയിടുക്കുകളിലൂടെ ഞങ്ങൾ കേറിയിറങ്ങി. പൊക്കാറയിലെ അമ്മായിയെ കണ്ടിട്ടുവേണം ഒന്ന് കെട്ടിപ്പിടിക്കാൻ. അമ്മായിക്ക് ഈ അശോകനെ ഓർമ്മയുണ്ടോ എന്തോ?
എല്ലാ സ്ഥലത്തും ഞങ്ങൾ കൊടുത്തത് ഇന്ത്യൻ റുപീ തന്നെ ആണ്.ഒന്ന് മാത്രം. നേപ്പാളി റുപ്പീ പതിനാറു രൂപയ്ക്കു നമ്മുടെ പത്തു കൊടുത്താൽ മതി. ചില്ലറ ഇല്ലെങ്കിൽ ബാക്കി കിട്ടുന്നത് നേപ്പാളി റുപ്പീ ആകുമെന്ന് മാത്രം.
രാത്രി ഒൻപതു മണിയോടെ ഹോട്ടൽ ക്വീൻസ് പാർക്ക് ഞങ്ങൾക്ക് ആതിഥ്യം അരുളി.
അസ്സൽ മൂന്നു നക്ഷത്ര ഹോട്ടൽ ആയിരുന്നു ക്വീൻസ് പാർക്ക്. പുതിയ ഹോട്ടൽ. ഈ യാത്രയിലെ ഏറ്റവും മികച്ചത് .രാത്രിയിലത്തെ സ്വാദിഷ്ടമായ ഭക്ഷണം സുഖകരമായ ഉറക്കത്തിലേക്കു ഞങ്ങളെ നയിച്ചു .
പൊക്കാറയിലെ കാഴ്ചകൾ
രാവിലെ നേരത്തെ എഴുന്നേറ്റു. സൂര്യോദയം കാണാൻ അഞ്ചു മണിക്ക് പുറപ്പെട്ടു. sarangot hills പൊക്കാറയിലെ ഏറ്റവും ഉയർന്ന മലയാണ് . മലയുടെ മുകളിൽ ഒരു വീടിന്റെ മൂന്നാം നിലയിലെ ടെറസ്സിൽ നിരത്തിയിട്ട കസേരയുടെ മുൻപിലെ വരിയിൽ ഞങ്ങൾ സീറ്റ് പിടിച്ചു. ഞങ്ങളുടെ കണ്ണുകളിൽ കുളിരു കോരിയിട്ട കാഴ്ചയായിരുന്നു പിന്നീട്. ഇടതു വശത്തു, മഞ്ഞു മൂടിക്കിടന്നു, എന്തായിരുന്നു എന്ന് പോലും മനസ്സിലാവാതിരുന്ന എവറെസ്റ്റും മറ്റു കൊടുമുടികളും കർട്ടൻ വകഞ്ഞു നീക്കി പുറത്തു വരുന്ന കാഴ്ച വർണിക്കാൻ വാക്കുകളോ ഫോട്ടോകളോ മതിയാവില്ല. കഴിഞ്ഞില്ല, വലതു വശത്തു ഇതാ വരുന്നു ഉദയസൂര്യൻ . ആദ്യം ചുകന്നു തുടുത്തൊരു തീക്കട്ട. സൂര്യരശ്മികൾ പതിക്കാൻ തുടങ്ങേണ്ടി വന്നു,
ഞങ്ങൾ ഒന്ന് normal ആവാൻ.
ഞങ്ങൾ ഇരുന്ന കെട്ടിടത്തിൽ ധാരാളം സാധനങ്ങൾ വിൽക്കാൻ വെച്ചിരുന്നു. ഒരു സുന്ദരി കൈത്തറി നെയ്യുന്നതും കണ്ടു.
ഹോട്ടലിൽ നിന്നും ബൊഫെ ആയി അസ്സൽ പ്രാതൽ കഴിച്ചു ആദ്യം പോയത് bindabasini ദേവി ക്ഷേത്രത്തിലേക്കാണ്. ഉയരത്തിൽ, മുന്നൂറു പടി കേറണം. നല്ല തിരക്കും.ഉദ്ദിഷ്ട സാധ്യത്തിനു കേമം ആണ്. വിചിത്രമായ രീതികൾ ആണ് അവിടെ കണ്ടത്. ഭഗവതിക്ക് നടക്കു തിരുത്തുന്നത് പ്രാവുകളെ ആണ്. വലിയ തിരികൾ കത്തിച്ചു, പ്രദക്ഷിണം വെച്ച് സമർപ്പിക്കുന്നതും കണ്ടു. വിഗ്നേശ്വരനെയും മഹാദേവനെയും കൂടാതെ, ലക്ഷ്മീനാരായണൻ, സീതാരാമൻ, രാധാകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഉണ്ട്. നല്ല ഒരു ക്ഷേത്രദര്ശന അനുഭവം ആയി, അത്.
ദേവീസ് ഫാൾ
ഒരു വെള്ളച്ചാട്ടമാണ് ദേവീസ് ഫാൾ . സ്വതേ വന്യമായ അതിന്റെ രീതി കാഴ്ചക്ക് സുഖം നൽകുന്നതാണ്.
ഗുപ്തേശ്വർ ഗുഹ
വളരെ പ്രസിദ്ധമായ ഈ ഗുഹ കാണാൻ നൂറു രൂപയാണ് ഈടാക്കുന്നത്. നൂറു രൂപയ്ക്കു എന്താണ് ഇത്ര കാണാൻ ഉള്ളത് എന്ന് സെക്യൂരിറ്റിയോട് ഞങ്ങൾ സംശയം ചോദിച്ചു. പോയി കണ്ടിട്ട് വരൂ എന്നായിരുന്നു ഉത്തരം. അതെ, അയാൾ പറഞ്ഞത് തികച്ചും ശരിയായിരുന്നു. ഞങ്ങളുടെ യാത്രയിലെ ഏറ്റവും കമനീയ കാഴ്ചകളായിരുന്നു ഞങ്ങളെ അവിടെ കാത്തു നിന്നത്.
ഗുഹയുടെ കമാനം കടന്നാൽ നിറച്ചു കടകൾ ആണ്. താഴത്തേക്കു പോണം.സുന്ദരമായ ചരിഞ്ഞ പടികൾ ഇറങ്ങി ഗുഹയിലേക്ക് കടന്നാൽ നനഞ്ഞ തറയാണ്. താഴേക്കിറങ്ങുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ഹർഷാരവം കേൾക്കാം. ശ്രദ്ധിക്കണം, നനഞ്ഞ പടികളും വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും മാത്രമല്ല പല സ്ഥലത്തും കുമ്പിട്ടു നടക്കേണ്ട സ്ഥിതിയും ഉണ്ട്. ഇരുമ്പുപാലം ഇറങ്ങിയാൽ നിങ്ങൾക്ക് ആ കാഴ്ച കാണാം. ഗംഗാദേവി തന്നെയാണ് ഭൂമിയിലേക്ക് പതിക്കുന്നത്. അവിസ്മരണീയ കാഴ്ചയാണ് അത്.
ദൂരെ ഉയരത്തിൽ ഒരു മല. അവിടെ നിന്ന് പാരാ ഗ്ലൈഡിങ് ഉണ്ട്. മറ്റുള്ളവർക്ക് താല്പര്യമില്ലാത്തതിനാൽ വേണ്ടെന്നു വെച്ചു . പക്ഷികളെപോലെ നിരവധി പേർ പാറിക്കളിക്കുന്നതു മോഹിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു.
എ
അമ്പലത്തിന്റെ കിഴക്കു ഭാഗത്തു നദിക്കരയിൽ സെമിത്തേരിയായിരുന്നു. ശവങ്ങൾ സംസ്കാരത്തിന് തയ്യാറെടുത്തു കിടക്കുന്നതു അമ്പലത്തിൽനിന്നു നോക്കിയാൽ കാണാം. അമ്പലത്തിനു അടുത്ത് തന്നെ സിമിത്തേരി നമുക്ക് ആലോചിക്കാനും കൂടി വയ്യാത്ത കാര്യം തന്നെ.
ഇവിടെ വെച്ച് നമ്മുടെ അക്കോസോട്ടോയുടെ ഉണ്ണിക്കുട്ടനെ ഞാൻ കണ്ടു പിടിച്ചു. പക്ഷെ പത്തുമുപ്പതു കൊല്ലം കൊണ്ട് ഉണ്ണിക്കുട്ടൻ ആകെ മാറിയിരിക്കുന്നു.
ഉച്ചക്ക് ഒരു മണിയോടെ ഞങ്ങൾ ചിത്വാനിലെത്തി. അവിടെ ഹോട്ടൽ jungle crown ആയിരുന്നു ഞങ്ങളുടെ ആതിഥേയർ.
ഈ ഇരിപ്പും ഞങ്ങളുടെ യാത്രയും ആയി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ദുഷ്ടമനസ്സുകളുടെ വിക്രിയകൾ മാത്രമായിരിക്കും.
അഞ്ചരയോടെ ഇരുട്ട് പരക്കാൻ തുടങ്ങി. ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. അല്പനേരത്തെ വിശ്രമത്തിനു ശേഷം ഹോട്ടലിലെ അന്തേവാസികളായ ചില വിദേശികളോടൊപ്പം ഹോട്ടലുകാർ ഞങ്ങളെ ക്ലബ് ഹാളിൽ കൊണ്ട് വിട്ടു. ഏഴു മണിക്ക് നാടൻ പാട്ടു,ഡാൻസ് മേളയാണ്. താരു സ്റ്റിക് ഡാൻസ്. തികച്ചും ആസ്വാദ്യകരമായിരുന്ന ഡാൻസിലെ അവസാന ഇനത്തിൽ ഞങ്ങളും പങ്കു ചേർന്നു.
സത്യം
p
രാവി
ലെ
രാവിലെ
രാവിലെ രാവിലെ
ലുംബിനിയിൽ രാവിലെ നേരത്തെ എഴുന്നേറ്റു. സൂര്യോദയം കാണാൻ അഞ്ചു മണിക്ക് പുറപ്പെട്ടു. sarangot hills പൊക്കാറയിലെ ഏറ്റവും ഉയർന്ന മലയാണ് . മലയുടെ മുകളിൽ ഒരു വീടിന്റെ മൂന്നാം നിലയിലെ ടെറസ്സിൽ നിരത്തിയിട്ട കസേരയുടെ മുൻപിലെ വരിയിൽ ഞങ്ങൾ സീറ്റ് പിടിച്ചു. ഞങ്ങളുടെ കണ്ണുകളിൽ കുളിരു കോരിയിട്ട കാഴ്ചയായിരുന്നു പിന്നീട്. ഇടതു വശത്തു, മഞ്ഞു മൂടിക്കിടന്നു, എന്തായിരുന്നു എന്ന് പോലും മനസ്സിലാവാതിരുന്ന എവറെസ്റ്റും മറ്റു കൊടുമുടികളും കർട്ടൻ വകഞ്ഞു നീക്കി പുറത്തു വരുന്ന കാഴ്ച വർണിക്കാൻ വാക്കുകളോ ഫോട്ടോകളോ മതിയാവില്ല. കഴിഞ്ഞില്ല, വലതു വശത്തു ഇതാ വരുന്നു ഉദയസൂര്യൻ . ആദ്യം ചുകന്നു തുടുത്തൊരു തീക്കട്ട. സൂര്യരശ്മികൾ പതിക്കാൻ തുടങ്ങേണ്ടി വന്നു,
ഞങ്ങൾ ഒന്ന് normal ആവാൻ.
ഞങ്ങൾ ഇരുന്ന കെട്ടിടത്തിൽ ധാരാളം സാധനങ്ങൾ വിൽക്കാൻ വെച്ചിരുന്നു. ഒരു സുന്ദരി കൈത്തറി നെയ്യുന്നതും കണ്ടു.
ഹോട്ടലിൽ നിന്നും ബൊഫെ ആയി അസ്സൽ പ്രാതൽ കഴിച്ചു ആദ്യം പോയത് bindabasini ദേവി ക്ഷേത്രത്തിലേക്കാണ്. ഉയരത്തിൽ, മുന്നൂറു പടി കേറണം. നല്ല തിരക്കും.ഉദ്ദിഷ്ട സാധ്യത്തിനു കേമം ആണ്. വിചിത്രമായ രീതികൾ ആണ് അവിടെ കണ്ടത്. ഭഗവതിക്ക് നടക്കു തിരുത്തുന്നത് പ്രാവുകളെ ആണ്. വലിയ തിരികൾ കത്തിച്ചു, പ്രദക്ഷിണം വെച്ച് സമർപ്പിക്കുന്നതും കണ്ടു. വിഗ്നേശ്വരനെയും മഹാദേവനെയും കൂടാതെ, ലക്ഷ്മീനാരായണൻ, സീതാരാമൻ, രാധാകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഉണ്ട്. നല്ല ഒരു ക്ഷേത്രദര്ശന അനുഭവം ആയി, അത്.
മുക്തിനാഥിൽ നിന്നും തുടങ്ങി പരന്നൊഴുകുന്ന സേഥി നദിയാണ് പിന്നെ കണ്ടത്.
ദേവീസ് ഫാൾ
ഒരു വെള്ളച്ചാട്ടമാണ് ദേവീസ് ഫാൾ . സ്വതേ വന്യമായ അതിന്റെ രീതി കാഴ്ചക്ക് സുഖം നൽകുന്നതാണ്.
ഗുപ്തേശ്വർ ഗുഹ
വളരെ പ്രസിദ്ധമായ ഈ ഗുഹ കാണാൻ നൂറു രൂപയാണ് ഈടാക്കുന്നത്. നൂറു രൂപയ്ക്കു എന്താണ് ഇത്ര കാണാൻ ഉള്ളത് എന്ന് സെക്യൂരിറ്റിയോട് ഞങ്ങൾ സംശയം ചോദിച്ചു. പോയി കണ്ടിട്ട് വരൂ എന്നായിരുന്നു ഉത്തരം. അതെ, അയാൾ പറഞ്ഞത് തികച്ചും ശരിയായിരുന്നു. ഞങ്ങളുടെ യാത്രയിലെ ഏറ്റവും കമനീയ കാഴ്ചകളായിരുന്നു ഞങ്ങളെ അവിടെ കാത്തു നിന്നത്.
ഗുഹയുടെ കമാനം കടന്നാൽ നിറച്ചു കടകൾ ആണ്. താഴത്തേക്കു പോണം.സുന്ദരമായ ചരിഞ്ഞ പടികൾ ഇറങ്ങി ഗുഹയിലേക്ക് കടന്നാൽ നനഞ്ഞ തറയാണ്. താഴേക്കിറങ്ങുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ഹർഷാരവം കേൾക്കാം. ശ്രദ്ധിക്കണം, നനഞ്ഞ പടികളും വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും മാത്രമല്ല പല സ്ഥലത്തും കുമ്പിട്ടു നടക്കേണ്ട സ്ഥിതിയും ഉണ്ട്. ഇരുമ്പുപാലം ഇറങ്ങിയാൽ നിങ്ങൾക്ക് ആ കാഴ്ച കാണാം. ഗംഗാദേവി തന്നെയാണ് ഭൂമിയിലേക്ക് പതിക്കുന്നത്. അവിസ്മരണീയ കാഴ്ചയാണ് അത്.
പടവുകൾ ഇറങ്ങി ഞങ്ങൾ താഴോട്ട്. നനഞ്ഞ മണ്ണ്. ഇടുങ്ങിയ വഴികൾ. പല സ്ഥലത്തും കുമ്പിട്ടു നടക്കണം. അവസാനം താഴത്തേക്കുള്ള ഇരുമ്പു പാലം. അടിയിൽ ചെറിയ ഇടുക്കിൽ കൂടി അതാ കുത്തി മറിഞ്ഞു പ്രവഹിക്കുന്നു നമ്മെയൊക്കെ കോരിത്തരിപ്പിച്ചു കൊണ്ട്...ദേവി.
ഇരുട്ട് മൂടിയ അന്തരീക്ഷം. ഫോട്ടോ വെറും ഫോട്ടോകൾ മാത്രമാകുന്നു.
ഇടതു വശത്തേയ്ക്കാണ് പടികൾ ഇറങ്ങുന്നതെങ്കിൽ അവിടെ കാമധേനുവിന്റെ പ്രതിഷ്ഠയും ഉണ്ട്.
ഫെവ തടാകവും ടാൽബറാഹി അമ്പലവും
ഫെവ ലേക് കായലുമാതിരി പരന്നു കിടക്കുന്ന ഒരു തടാകമാണ്. അവിടെ ബോട്ടിംഗ് ആണ് പ്രധാന വിനോദം. പലതരം ബോട്ടുകൾ ലഭ്യമാണ്.
Taal Barahi temple ഈ തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്നു. ബോട്ട് വഴി വേണം യാത്ര ചെയ്യാൻ. അതിനു പത്തു രൂപ വാടകക്ക് ലൈഫ് ജാക്കറ്റ് എടുക്കണമെന്ന് നിർബന്ധം ആണ്. നമ്മുടെ ഹെൽമെറ്റ് പോലെ അല്ലെന്നർത്ഥം.
ദൂരെ ഉയരത്തിൽ ഒരു മല. അവിടെ നിന്ന് പാരാ ഗ്ലൈഡിങ് ഉണ്ട്. മറ്റുള്ളവർക്ക് താല്പര്യമില്ലാത്തതിനാൽ വേണ്ടെന്നു വെച്ചു . പക്ഷികളെപോലെ നിരവധി പേർ പാറിക്കളിക്കുന്നതു മോഹിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു.
വയറുനിറച്ചു പരിപാടികൾ ഉണ്ടായിരുന്നതിനാൽ, ഇന്നിനി ഒന്നുമില്ല. വൈകീട്ട്, ചില്ലറ ഷോപ്പിംഗ്, അങ്ങാടി കറക്കം.
പൊക്കാറ വളരെ വലിയൊരു പട്ടണമൊന്നും അല്ല. എങ്കിലും ചില്ലറ ഷോപ്പിംഗിന് പ്രശ്നമില്ല. ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യം ബ്രാണ്ടിക്കടകളുടെ ആധിക്യം ആണ്. കടകളിലാകട്ടെ, മിക്കവാറും സ്ത്രീകൾ മാത്രവും. എന്നു മാത്രമല്ല മറ്റു പല കടകളിലും, പച്ചക്കറി കടകളിലും ഹോട്ടലുകളിൽ പോലും മദ്യം സുലഭം. പക്ഷേ, ഒരു വഴക്കോ ബഹളമോ എവിടെയും ഇല്ല. ആരും ആടിയാടി നടക്കുന്നതോ, വഴിയിൽ വീണു കിടക്കുന്നതോ കണ്ടിട്ടേ ഇല്ല. മുൻപ്, സിക്കിമിൽ പോയപ്പോഴും ഇതേ കാഴ്ച കണ്ടതാണ്. ഹോട്ടലിൽ ഊണുകഴിക്കാൻ വന്ന ആൾ മദ്യം ആവശ്യപ്പെടുന്നതും സുന്ദരിയായ നടത്തിപ്പുകാരി കുപ്പി പൊട്ടിച്ച് ഒഴിച്ചു കൊടുക്കുന്നതും ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അപ്പോൾ, ലഭ്യമല്ലായ്ക ആണ് നമ്മുടെയൊക്കെ പ്രശ്നം എന്ന് വിചാരിക്കേണ്ടി വരും.

കാഠ്മണ്ഡുവിലേക്ക്
രാവിലെ കാഠ്മണ്ഡുവിലേക്കു തിരിക്കുകയാണ്. ചരിത്രം ഉറങ്ങുന്ന താഴ്വര അങ്ങകലെ ഞങ്ങളെ മാടി വിളിക്കുകയാണ്.
രാവിലെ നേർത്തെ breakfast കഴിച്ചു, ഞങ്ങളുടെ പ്രിയപ്പെട്ട ഹോട്ടലിനോട് വിട പറഞ്ഞു എട്ടുമണിക്ക് മുൻപായി, ഞങ്ങൾ പുറപ്പെട്ടു.
മഞ്ഞു മൂടിക്കിടക്കുന്ന കൂറ്റൻ മലനിരകൾ മനസ്സിനെ കുളിരുകോരിയിടുന്ന വഴിയോരകാഴ്ചകൾ ആയിരുന്നു.
മനകാംനാ ദേവിക്ഷേത്രം
ഒരു പത്തുമണിയോടെ ഞങ്ങൾ muglind എന്ന സ്ഥലത്ത് എത്തി. ഇവിടെ ഒരു അങ്ങാടിയൊക്കെ ഉണ്ട്. ഇവിടുന്നാണ് കാഠ്മണ്ഡുവിലേക്കും ചിത്വാനിലേക്കും തിരിഞ്ഞു പോകുന്നത്. അതായത്, കാഠ്മണ്ഡുവിൽനിന്നു തിരിച്ചു ഇവിടേയ്ക്ക് തന്നെ വരണമെന്ന് അർഥം. ഇവിടെ ഒരു ക്ഷേത്രദര്ശനം പരിപാടി ഉണ്ട്.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, മനസ്സിൽ എന്ത് പ്രാര്ഥിക്കുന്നുവോ അത് സാധിച്ചു തരുന്ന ഉഗ്രരൂപിണിയാണ് ദേവി. എത്രയോ ഉയരത്തിൽ പർവത മുകളിൽ ആണ് അമ്പലം. നടന്നു കേറാൻ ബുദ്ധിമുട്ടാണ്. കേബിൾ കാർ ലഭ്യമാണ്. അഞ്ഞൂറ് രൂപ ഫീസ്. നല്ല ക്യു വും.
കേബിൾ കാറിൽ 12 കിലോമീറ്റർ ദൂരം കയറുന്നതു ഒരു അനുഭവം തന്നെയാണ്.
വഴിപാട് വിസ്തരിച്ചു ആവാം ന്നു വെച്ചു . പക്ഷെ, അതിഭയങ്കര ക്യു ആയിരുന്നു. പക്ഷെ ക്യു വില നിൽക്കാതെ പുറത്തു നേരെ നടക്കു നിന്ന് തന്നെ പ്രാർത്ഥിക്കാനും വഴിപാടു നടത്താനും തരായി. ഭഗവതിയുടെ അനുഗ്രഹം.
വന്നവരിൽ പലരുടെ കയ്യിലും ആട് ഉണ്ടായിരുന്നു. ആടിന് വരാൻ മാത്രമായി റോപ്പ്വേ യിൽ പ്രത്യേക കൂടും ഉണ്ടായിരുന്നു. അന്വേഷിച്ചപ്പോളാണ് അറിഞ്ഞത്, മൃഗബലിയാണ് ദേവിക്ക് ഇഷ്ടപ്പെട്ട വഴിപാട് . ഞങ്ങൾ പോയതിന് പിറ്റേ ദിവസം അമാവാസിയായതിനാൽ അന്ന് ബലി ഉണ്ടത്രേ. അതിനുള്ള ഒരുക്കമാനങ്ങളാണ് പലതും കണ്ടത്.
മലയിറങ്ങി നേരെ കഠ്മണ്ഡുവിലേക്ക് . ഉച്ചയൂണ് വേണ്ടെന്നു വെച്ച്. വഴിയരികിൽ ഒരു കടയിൽ നിന്നും ഇഷ്ടം പോലെ fruits വാങ്ങി ഭക്ഷിച്ചു.
ഇടയ്ക്കു ഫ്രഷ് ആവാൻ ചായക്കടകളും ഉണ്ടായിരുന്നു.
നേപ്പാളിൽ പ്രധാന "കൃഷി" ടൂറിസം തന്നെയാണ്. അതിനുള്ള അർഹതയും ഉണ്ട് ന്നു കൂട്ടിക്കോളൂ. എന്നാൽ അത്യാവശ്യം കൃഷിയൊക്കെ ഉണ്ട്. പോകുന്ന വഴിക്കൊക്കെ നെൽപ്പാടങ്ങളും കണ്ടു. നമ്മൾ പണ്ട് നേപ്പാളിൽ നിന്ന് അരി ഇറക്കുമതി ചെയ്തത് ഞാൻ ഓർമിച്ചു. പച്ചക്കറികളും പഴവര്ഗങ്ങളും ഒക്കെ ഫ്രഷ് ആയി കിട്ടും.
വൈകീട്ട് ഞങ്ങൾ കാഠ്മണ്ഡുവിന്റെ നഗരവീഥികളിൽ എത്തി. പൊടി പാറിയ തെരുവുകളിലൂടെ ഏറെ ദൂരം പോയിക്കാണും, സിറ്റിയുടെ ഒരു മൂലയ്ക്ക് ഹോട്ടൽ മഹാദേവ് ഞങ്ങൾക്ക് ആതിഥ്യം അരുളി.
കെട്ടും മട്ടും ഒക്കെ കണ്ടാൽ അവർ അവകാശപ്പെടുന്ന പോലെ ഒരു ത്രീ സ്റ്റാർ ഹോട്ടൽ തന്നെ. പക്ഷെ സൗകര്യങ്ങളും സേവനങ്ങളും നന്നേ കഷ്ടി. ഭക്ഷണവും ആവറേജ് നിലവാരം മാത്രം.
പശുപതിനാഥ ക്ഷേത്രം
കാഠ്മണ്ഡു സിറ്റിയിൽ നിന്നും അഞ്ചു കിലോമീറ്റർ വടക്കു കിഴക്കായീട്ടാണ് നേപ്പാളിലെ ഏറ്റവും പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാഗ്മതി നദിയുടെ തീരത്തുള്ള ഈ ക്ഷേത്രം പ്രധാന ജ്യോതിർലിംഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
തിങ്കളാഴ്ചയായതിനാൽ നല്ല തിരക്കായിരുന്നു അമ്പലത്തിൽ. എങ്കിലും നേരെ ഉള്ളിൽ കടന്നു നടക്കൽ നിന്ന് തന്നെ ഭഗവാന്റെ അനുഗ്രഹം തേടാനുള്ള അവസരം ഉണ്ടായത് ഭാഗ്യമായി കരുതുന്നു.
അമ്പലത്തിന്റെ കിഴക്കു ഭാഗത്തു നദിക്കരയിൽ സെമിത്തേരിയായിരുന്നു. ശവങ്ങൾ സംസ്കാരത്തിന് തയ്യാറെടുത്തു കിടക്കുന്നതു അമ്പലത്തിൽനിന്നു നോക്കിയാൽ കാണാം. അമ്പലത്തിനു അടുത്ത് തന്നെ സിമിത്തേരി നമുക്ക് ആലോചിക്കാനും കൂടി വയ്യാത്ത കാര്യം തന്നെ.
ജലനാരായണൻ
അനന്തശയനത്തിലുള്ള മഹാവിഷ്ണുവിന്റെ പടുകൂറ്റൻ പ്രതിമ വെള്ളത്തിൽ float ചെയ്തു മലന്നു കിടക്കുന്നതു ഒരു കാഴ്ചയാണ്.
ജലനാരായണന് മുൻപിൽ
ബൗദ്ധനാഥ് സ്തൂപ
നേപ്പാളിലെ ഏറ്റവും വലിയ സ്തൂപമാണ് ഇത്. ബുദ്ധമതക്കാരുടെ വിശ്വാസത്തിന്റെ കേന്ദ്രമായി ഇതിനെ കണക്കാക്കുന്നു.
ബുദ്ധ പാർക്ക്
അവലോകേഷ്വർ , അമിതാഭ് ബുദ്ധ, ഗുരു റിംപോച്ചെ എന്നിവരുടെ statues ആണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
ഇവിടെ വെച്ച് നമ്മുടെ അക്കോസോട്ടോയുടെ ഉണ്ണിക്കുട്ടനെ ഞാൻ കണ്ടു പിടിച്ചു. പക്ഷെ പത്തുമുപ്പതു കൊല്ലം കൊണ്ട് ഉണ്ണിക്കുട്ടൻ ആകെ മാറിയിരിക്കുന്നു.
സ്വയംഭുനാഥ് ടെംപിൾ (monkey temple )
കൊത്തുപണികളുടെ നിറകുടമാണ് പ്രശസ്തമായ ഈ ബുദ്ധക്ഷേത്രം. പരിസരത്തു ധാരാളം കുരങ്ങന്മാർ ഉള്ളതിനാൽ monkey temple എന്നൊരു പേരുകൂടി ഉണ്ട് ഈ ക്ഷേത്രത്തിനു. ഒത്ത ഉയരത്തിൽ ഒരു മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ബുദ്ധമതക്കാരുടെ പേരുകേട്ട ഈ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് നോക്കിയാൽ കാഠ്മണ്ഡു നഗരം മുഴുവൻ കാണാൻ കഴിയും. അഞ്ചാം നൂറ്റാണ്ടിൽ kushan സമുദായക്കാർ നിർമിച്ച ഈ സമുച്ചയത്തിൽ നിറയെ അമ്പലങ്ങളും മൊണാസ്റ്ററികളും ആണ്. UNESCO, World heritage site ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
കോപ്പറിലും മറ്റും തീർത്ത നിരവധി കരകൗശല സാധനങ്ങൾ ലഭ്യമാണ് ഇവിടെയൊക്കെ. അതിൻ്റെ ചില ഫോട്ടോകളാണ് മുകളിൽ. ഞാൻ ആകെ വാങ്ങിയത് ഒരു ഖുക്രി മാത്രമാണ്. അത് അബദ്ധമാവുകയും ചെയ്തു. ബോർഡറിൽ നിന്നും ഖുക്രി കടത്തി വിടാൻ സമ്മതിക്കില്ലത്രേ. അത് നേപ്പാളിന് മാത്രം അവകാശപ്പെട്ടതാണത്രേ. ഏതായാലും പുലിവാലായിപ്പോയി.
നേപ്പാൾ രാജാവിന്റെ കൊട്ടാരം കാണാൻ ഞങ്ങൾ കുതിച്ചെത്തി. പക്ഷെ, അത് രണ്ടു മണിക്ക് അടക്കും പോലും. ഇനി നാളെ ദീപാവലി കഴിഞ്ഞു മറ്റന്നാളേ തുറക്കൂ പോലും.
കാഠ്മണ്ഡുവിൽ കാണബിൾ ആയ സ്ഥലങ്ങൾ കുറെ ഏറെ ഉണ്ട്. പലതും പേര് കേൾക്കുന്ന പോലെ ഒന്നും ഇല്യ. കൂടുതലും അമ്പലങ്ങൾ ആണ്. ഞങ്ങളുടേത്, ഒരു തീർത്ഥാടന ടൂർ അല്ലാത്തതിനാൽ പ്രധാനപ്പെട്ടവ മാത്രമാണ് കവർ ചെയ്തത്. സമയപരിമിതി കാരണം കൂടുതൽ സ്ഥലങ്ങളിൽ പോകാനും പറ്റിയില്ല. ഡ്രൈവറുടെ സഹകരണം ഉണ്ടെങ്കിൽ കുറച്ചുകൂടി സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുമായിരുന്നു.
വൈകീട്ട് ഷോപ്പിംഗ്. എന്തെങ്കിലുമൊക്കെ സാധനങ്ങൾ എല്ലാവരും വാങ്ങിച്ചു എന്നുവേണം പറയാൻ.
നേപ്പാളിൽ ബസ് യാത്ര നല്ല ഞെരുക്കമാണ്. പഴയ വണ്ടികളും മറ്റും ആണ്. എന്നാൽ കാഠ്മണ്ഡുവിൽ കുറെ ഭേദം വണ്ടികൾ ആയിരുന്നു.
ഇവിടെ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ടൊയോട്ടയുടെ "ട്രാവലർ" ടൈപ്പ് ഒരു വാൻ ആണ്. ഈ മോഡൽ ഇന്ത്യയിൽ ലഭ്യമല്ല. അനവധി സീറ്റും ഉണ്ട്. ബസ് സർവിസ് കുറവായ സ്ഥലത്തുമുഴുവൻ ഇവരുടെ തേ വാഴ്ചയാണ്.
നവമ്പർ ആദ്യം ആയതിനാൽ തണുപ്പ് തുടങ്ങിയിരിക്കുന്നു. അഞ്ചു മണിയോടെയാണ് അസ്തമയം. അതോടെ നല്ല തണുപ്പ് വീശിയടിക്കാൻ തുടങ്ങി. പുലർച്ചെയെക്കാൾ തണുപ്പ് വൈകീട്ടാണ് എന്നാണു ഞങ്ങളുടെ അനുഭവം. മിനിമം temperature 8 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. പക്ഷെ ഇത് കാഠ്മണ്ഡുവിൽ മാത്രമേ അനുഭവപ്പെട്ടുള്ളൂ.
മുക്തിനാഥ് ക്ഷേത്രം
ഹിന്ദുക്കൾക്കും ബുദ്ധമതവിശ്വാസികൾക്കും ഒരേ പോലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്. പക്ഷെ സ്ഥിതി ചെയ്യുന്നത് ഒരു മലയുടെ മുകളിൽ ആയതിനാലും കൂടുതലും ഓഫ്റോഡ് ആയതിനാലും, രണ്ടു ദിവസം ഇതിനു മാത്രമായി മാറ്റിവെക്കേണ്ടിവരും എന്നതിനാലും മോഹം ഉപേക്ഷിക്കേണ്ടി വന്നു.
ചിത്വാനിലേക്ക്
രാവിലെ യാത്രയാണ്. ചിത്വാനിലേക്ക്. ഹോട്ടലുകാർ ഒരു മര്യാദ ചെയ്തു. രാവിലെ നേർ ത്തെ breakfast പാക്ക് ചെയ്തു തന്നു.
പഴയ പോലെ muglind വഴി തന്നെ മടങ്ങണം. വഴിക്കു ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിച്ചുവെങ്കിലും ഡ്രൈവർ ഇവിടുന്നെ കഴിക്കൂ.ആയതിനാൽ, സാരംഗി വിൽക്കാൻ വന്ന ഒരു കച്ചവടക്കാരനുമായി സൗഹൃദം തരായി.
പഴയ പോലെ muglind വഴി തന്നെ മടങ്ങണം. വഴിക്കു ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിച്ചുവെങ്കിലും ഡ്രൈവർ ഇവിടുന്നെ കഴിക്കൂ.ആയതിനാൽ, സാരംഗി വിൽക്കാൻ വന്ന ഒരു കച്ചവടക്കാരനുമായി സൗഹൃദം തരായി.
തൊട്ടടുത്ത ഹോട്ടലിലെ ചേച്ചി പാത്രങ്ങളൊക്കെ കഴുകി ഉണക്കാനുള്ള ശ്രമം ആണ്. ആ ഹോട്ടലിൽ കാര്യമായി ആരും കയറി കണ്ടില്ല
ഞങ്ങൾ സാധാരണ പോകേണ്ടത് വന്ന വഴി തന്നെയാണ്. പക്ഷെ, കാളിഘട് വഴി പോകാൻ ഞങ്ങൾ തീരുമാനിച്ചു. യാത്ര കാട്ടിലൂടെയായതിനാൽ അതിനു പാസ് വേറെ എടുക്കണം.
ഞങ്ങൾ സാധാരണ പോകേണ്ടത് വന്ന വഴി തന്നെയാണ്. പക്ഷെ, കാളിഘട് വഴി പോകാൻ ഞങ്ങൾ തീരുമാനിച്ചു. യാത്ര കാട്ടിലൂടെയായതിനാൽ അതിനു പാസ് വേറെ എടുക്കണം.
ഈ മാപ് ചിതവാനിലെത്തി എടുത്തതാണ്. കാഠ്മണ്ഡുവിൽ നിന്ന് സെർച്ച് ചെയ്തപ്പോൾ ഒരു വഴിയും ഇല്ല എന്നാണു കണ്ടത്.
കാളിഘട്
ഇത് അത്ര പ്രശസ്തമായ ഒരു സ്ഥലമല്ലെന്നു തോന്നുന്നു.കാഠ്മണ്ഡുവിൽ നിന്ന് പാർസ റിസേർവ് ഫോറെസ്റ് വഴി വന്നെങ്കിലെ ഇത് കാണാൻ കഴിയൂ. രണ്ടു നദികൾ സംഗമിച്ചു നാരായണി എന്ന പേരിൽ ഒറ്റ നദിയായി ഒഴുകുന്ന ത്രിവേണി സംഗമം ആണ് ഇവിടെ പ്രധാനം. കാളിഘട് ഇറങ്ങി ഒരു തൂക്കുപാലം വഴി ഞങ്ങൾ അക്കരെ കടന്നു. ത്രിവേണിസംഗമവും പ്രധാന ക്ഷേത്രങ്ങളും ദർശിക്കുകയും ചെയ്തു.
ഒരാൾക്ക് മാത്രം നടക്കാൻ പറ്റുന്ന നടപാലത്തിലൂടെ മോട്ടോർ ബൈക്കുകൾ കൂടി വന്നിരുന്നു.
ശരിയായ ഒരു നേപ്പാളിക്കൊപ്പം
hotel jungle crown
സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടൽ ആയിരുന്നു ഹോട്ടൽ ജംഗിൾ ക്രൗൺ. ചിത്വാൻ നാഷണൽ പാർക്കിലെ അസംഖ്യം ഹോട്ടലുകളിൽ മുന്തിയ ഒരെണ്ണം . റൂം ശരാശരിയായിരുന്നു എന്ന് വെച്ചാലും aminities വളരെ കേമം ആയിരുന്നു. ഭക്ഷണവും സ്വീകരണവും അതീവ ഹൃദ്യവും.
ഞങ്ങളുടെ ഓർഡർ പ്രകാരം തയ്യാർ ചെയ്ത ഭക്ഷണം ആസ്വദിച്ചു കഴിച്ചു, കുറച്ചു നേരം വിശ്രമിച്ചു. sunset കാണാനായി ഞങ്ങൾ തയ്യാറായി.
അസ്തമയ സൂര്യൻ
സൂര്യോദയവും അസ്തമയവും എന്നും ഒരു വിസ്മയമാണല്ലോ. ചിത്വാനിൽ ഞങ്ങളെ കാത്തിരുന്നത് ഒരു "പുഴ"യുടെ താരമാണ്. പുഴ എന്ന് പറഞ്ഞാൽ നമ്മുടെ ഒരു തോട്. അതിന്റെ ഉയർന്ന തിട്ടയിൽ നീളെ കസേരകൾ നിരനിരയായി ഇട്ടിരിക്കുന്നു. ഇരിപ്പെല്ലാം ഫ്രീ ആണ്. ഭക്ഷണം, "വെള്ളം" എല്ലാം വേണ്ടവർക്ക് യഥേഷ്ടം കഴിക്കാം. ചേർന്ന് തന്നെ ഒരു നല്ല ബാർ ഹോട്ടൽ. ഇതെല്ലാം ഉദ്ദേശിച്ചാണ് ഈ ഇരിപ്പിടങ്ങൾ. പാവങ്ങൾ, ഞങ്ങൾക്ക് ചെയ്ത സേവനങ്ങൾക്ക് തിരിച്ചു ഒന്നും നൽകാൻ പറ്റിയില്ല.
തോടിന്റെ അപ്പുറം കാടാണ്. വേണമെങ്കിൽ പോയി തിരിച്ചു വരാം. ബോട്ട് ഉണ്ട്.സിറ്റികളിൽ നിന്ന് വരുന്നവർക്ക് വളരെ കൗതുകവും ആകര്ഷണീയവും ആവും. ഏതായാലും, ഞങ്ങളെ സംബന്ധിച്ചു, നമ്മുടെ തോട്ടിന്കരയിൽ നിന്ന് കാണുന്ന അസ്തമനം തന്നെ.
ഈ ഇരിപ്പും ഞങ്ങളുടെ യാത്രയും ആയി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ദുഷ്ടമനസ്സുകളുടെ വിക്രിയകൾ മാത്രമായിരിക്കും.
അഞ്ചരയോടെ ഇരുട്ട് പരക്കാൻ തുടങ്ങി. ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. അല്പനേരത്തെ വിശ്രമത്തിനു ശേഷം ഹോട്ടലിലെ അന്തേവാസികളായ ചില വിദേശികളോടൊപ്പം ഹോട്ടലുകാർ ഞങ്ങളെ ക്ലബ് ഹാളിൽ കൊണ്ട് വിട്ടു. ഏഴു മണിക്ക് നാടൻ പാട്ടു,ഡാൻസ് മേളയാണ്. താരു സ്റ്റിക് ഡാൻസ്. തികച്ചും ആസ്വാദ്യകരമായിരുന്ന ഡാൻസിലെ അവസാന ഇനത്തിൽ ഞങ്ങളും പങ്കു ചേർന്നു.
കൊട്ടിക്കലാശം
ഇന്നാണ് യാത്രയിലെ ഞങ്ങളുടെ "ഒടുക്കത്തെ" ദിവസം. അതിരാവിലെ ഞങ്ങൾ എണീറ്റ് ഒരുങ്ങി. ആറുമണിക്ക് ഞങ്ങളെയും കൊണ്ട് തുറന്ന വാഹനം കൊടുംകാട്ടിലേക്ക് യാത്രയായി.
തുറന്ന വാഹനമായതിനാൽ അസാധ്യ തണുപ്പായിരുന്നു. മുൻപിൽ ഒരു വിദ്വാൻ നിന്ന് കാഴ്ചകൾ വിശദീകരിച്ചു തന്നു. കാട്ടിന്റെ ഉള്ളിലേക്ക് ഒരു ഓഫ് റോഡ് ആയിരുന്നു. കൊടും കാട്ടിലേക്ക് കടക്കുന്നിടത്തു നിന്ന് forest കാരുടെ permission എടുത്തു.
ഇരു വശത്തും വലിയ കാടാണ്. പല തരത്തിലുള്ള മാനുകൾ എത്തിനോക്കി പോയി. കുറച്ചപ്പുറത്തു ഒരു വരമ്പിലൂടെ ഒരു rhino അർമാദിച്ചു നടക്കുന്നത് കണ്ടു.rhino ക്ക് പേരു കേട്ട വനമാണ് ഇത്. ജലാശയത്തിൽ ഒരു മുതലയേയും കണ്ടു. കാട്ടിൽ ഇറങ്ങി നടക്കാൻ അനുവാദം ഇല്ല.
കുറച്ചപ്പുറത്തു വാഹനം നിർത്തി കാട്ടിലൂടെ നടക്കാൻ അനുവദിക്കുകയുണ്ടായി. വലിയ ഒരു ജലാശയത്തിൻ്റെ വശങ്ങളിലൂടെ ഞങ്ങൾ കാട് ആസ്വദിച്ചു നടന്നു.
അപ്പോൾ അങ്ങിനെ നേപ്പാൾ യാത്ര അവസാനിക്കുകയാണ്. ഗോരഖ്പൂരിൽ നിന്ന് ബോർഡറിൽ എത്തി വലത്തോട്ട് തിരിഞ്ഞാണ് ഞങ്ങൾ പോയത്. ഇടത്തോട്ട് തിരിഞ്ഞു പോയാൽ ചെറുതും വലുതുമായ നിരവധി ട്രെക്കിങ്ങ് സ്ഥലങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ ടീം അതിനു യോജിച്ചതല്ലാത്തതിനാൽ അതിനു നല്ല മോഹം ഉണ്ടായിരുന്നെങ്കിലും മുതിർന്നില്ല.നമ്മുടെ രാജമാണിക്യം പറഞ്ഞ പോലെ "ഒരു വരവ് കൂടി വരേണ്ടിവരും".
breakfast നു ശേഷം പത്തുമണിയോടെ ഞങ്ങൾ ഗോരഖ്പൂരിലേക്കു യാത്ര തിരിച്ചു. രണ്ടു മണിയോടെ ബോര്ഡറിൽ എത്തി.
ഞാനും എൻ്റെ സുഹൃത്തും വാങ്ങിയ ഖുക്രി എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ വിയർത്തു. വരുന്നത് വരട്ടെ എന്ന് കരുതി ഇന്നോവയുടെ ഡോർ ഹാൻഡിലിൽ നിക്ഷേപിച്ചു. മാക്സിമം സാധനം ഉപേക്ഷിക്കേണ്ടി വരും. യാത്രാസ്മരണക്കു വേണ്ടി സൂക്ഷിച്ചു വെച്ചതിനാൽ സങ്കടവും ഉണ്ട്.
ചെക്ക് അപ്പിന് ഒരു ചെറുപ്പക്കാരി പട്ടാളക്കാരിയായിരുന്നു.നമ്മുടെ "കത്തി" കാരണം ലഗേജ് കാര്യമായ പരിശോധന ഉണ്ടായില്ല. വണ്ടി പരിശോധിച്ചതേ ഇല്ല.
ഇന്ത്യയിൽ
രാജ്യം വിട്ടു പുറത്തുപോയാലേ homecoming ന്റെ സുഖം മനസ്സിലാവൂ. ദിവസങ്ങളായി ഹോട്ടലുകളിലെ ഇന്റർനെറ്റ് വൈഫൈ മാത്രം ഉപയോഗിച്ചു വിളിച്ചിരുന്ന അഞ്ചു ഫോണുകളും സജീവമായി തേരാപ്പാരാ വിളി തുടങ്ങി. വഴിക്കു ഊണ് കഴിച്ചു, നാലുമണിയോടെ ഹോട്ടലിൽ എത്തി.
Hotel saavi ganges
ഒരു ആവറേജ് ഹോട്ടൽ ആണ് സാവി ഗാൻഗസ്. സൗകര്യവും, ഭക്ഷണവും, സ്വീകരണവും..എല്ലാം. ഗോരഖ്പൂർ സിറ്റിയിൽ റയില്വേസ്റ്റേഷനു അടുത്ത് ഒരു ഇടുങ്ങിയ റോഡിൽ അത് തല ഉയർത്തി നിൽക്കുന്നു.
വൈകീട്ട്, അങ്ങാടിയിലൂടെ കറക്കം. ഷോപ്പിംഗ്. ഷോപ്പിംഗ് മാളുകൾ ദീപാവലിയുടെ പിറ്റേ ദിവസം ആയതിനാൽ മുടക്കം ആണ്. എവിടെയും sweets മയം ആണ്. റോഡുകളിൽ ഒക്കെ പടക്കവും ഗുണ്ടും പൂത്തിരിയും...നഗരത്തിലെ ഏറ്റവും മുന്തിയ ബേക്കറി ആയ ചൗധരി sweets ൽ നിന്നും കുറെ, എല്ലാവരും വാങ്ങി.
ഒടുക്കം..മടക്കം
രാവിലെ ഞങ്ങളുടെ ശാലു ഇന്നോവയിൽ സ്റ്റേഷനിൽ കൊണ്ട് വിട്ടു. ഇത്രയും ദിവസം ഒന്നിച്ചു കഴിഞ്ഞതിനു ശാലുവിനെ ഞങ്ങൾ മാനിച്ചു.., വിട പറഞ്ഞു.
ഞങ്ങളുടെ ശാലു
രാവിലെ ആറരക്ക് പുറപ്പെടുന്ന രപ്തിസാഗറിനായി ഞങ്ങൾ ഒൻപതാമത് പ്ലാറ്റഫോമിലേക്കു നീങ്ങി.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോമിൽ ഈ ഞാൻ..
അതെ. ഞങ്ങളുടെ തിരിച്ചുള്ള യാത്ര തുടങ്ങുകയായി. ആറരക്ക് ഞങ്ങൾ ഒരു തീവണ്ടിമുറിയിൽ കേറി ഇരിപ്പായി. വണ്ടി നീങ്ങിത്തുടങ്ങി.
അങ്ങിനെ ഞങ്ങൾ ലക്നൗ വിൽ എത്തി.
വാറങ്കൽ റെയിൽവേ സ്റ്റേഷനും തിരക്ക് പിടിച്ചതാണ്. അവിടെ വാനപ്രദേശങ്ങളാൽ സംപുഷ്ടമായതിനാൽ ആയിരിക്കും കാട്ടുപോത്തിനെ ആദരിക്കുന്നത്. സ്റ്റേഷനിൽ അത് ഒരു പ്രത്യേക കാഴ്ച തന്നെ.
(അതേയ്, ഏറ്റവും പിന്നിൽ നിൽക്കുന്നതാണ് കാട്ടുപോത്ത് എന്ന് പറയാൻ പറഞ്ഞു)
വിജയവാഡ സ്റ്റേഷനിലെ ഒരു കാഴ്ചയാണ്. ആരുടെയോ കുട്ടികൾ. പുസ്തകം വായിക്കുന്നുണ്ട്, കളിക്കുന്നുണ്ട്..deaf and dump ആണു താനും. യാത്രക്കിടയിൽ മനസ്സിൽ നീറ്റലുണ്ടാക്കുന്ന ഇങ്ങിനെ ചിലതും കാണേണ്ടി വരും.
അങ്ങിനെ അങ്ങിനെ ഞങ്ങൾ തമിഴ് നാട്ടിലും കേരളത്തിലും ഷൊർണൂരും ചെറുകരയിലും എത്തി.
തിരിഞ്ഞു നോക്കുമ്പോൾ ഞാനും ഈ കത്തിയും കുറെ നല്ല ഓർമകളും മാത്രം ബാക്കി.
ഏതായാലും ഇത് കൊണ്ടൊന്നും കഴിഞ്ഞു എന്ന് കരുതണ്ട. വർദ്ധിതവീര്യത്തോടെ ഞാൻ വീണ്ടും വരും. അത് വരേയ്ക്കും....
നമസ്കാരം
30.10.2018 to 10.11.2018

നമസ്കാരം _/\_
ReplyDeleteകലക്കീ പ്രസാദേട്ടാ.. ഒറ്റയിരിപ്പിനു വായിച്ചു..
ReplyDelete