Skip to main content

Posts

Featured Post

അജന്താ -എല്ലോറ ഗുഹാ യാത്ര

വീണ്ടും ഒരു ബ്ലോഗ്??? യാത്ര കഴിഞ്ഞ് രണ്ട് മൂന്ന് മാസം കഴിഞ്ഞ് ഒരു ബ്ലോഗ് എഴുതുക എന്നത് ശ്രമകരമായ ഒരു ഏർപ്പാടാണ്. പ്രത്യേകിച്ചും വളരെ മടിയനായ എന്നെ പോലെ ഒരാൾക്ക്. ചത്തേന് പത്താംപക്കം നിലവിളി എന്ന മാതിരി.. മാത്രമല്ല എല്ലാം ഒന്ന് ഓർമിച്ചെടുക്കുക സാഹസം തന്നെ. ചെയ്തില്ലെങ്കിൽ എന്തൊക്കെയോ അവ്യക്തസ്മരണകൾ മാത്രമായി യാത്രയുടെ ഓർമകൾ മാറാനും മതി. ആയതിനാൽ എന്റെ limitations പൊറുക്കുക. ഫോട്ടോകൾക്ക് തുടർച്ച ഇല്ലെന്നിരിക്കിൽ, അത് എന്റെ ഉപകരണങ്ങളുടെ പരിമിതി മാത്രമാണെന്ന് ധരിക്കേണ്ടും അവസ്ഥ. ഇപ്രാവശ്യം വെറും തീർത്ഥാടനം മാത്രമല്ല. ചരിത്രപ്രധാനമായ അജന്ത, എല്ലോറ ഗുഹ സന്ദർശനം കൂടി ഉള്ളതുകൊണ്ട് യാത്ര കൊഴുക്കും എന്ന് ഒരു തോന്നലും ഉണ്ട്. അന്നും ഒരു നവരാത്രി കാലമായിരുന്നു. അതേ, അതാണല്ലോ നമ്മുടെ യാത്രയുടെ ഒരു കാലം. ഷൊർണൂരൽ നിന്ന് ഞങ്ങളുടെ സംഘം കയറി. സംഘത്തിൽ 22 പേർ. ഹമാരാ സംപൂജ്യ ലീഡർ മീരാജി, കുഞ്ചു ഏട്ടൻ, ഞാനും എന്റെ ഭാര്യയും പന മന കൃഷ്ണൻ, സജി, പത്മജ, കുട്ടേട്ടൻ, ഗൗരിത്രയം (താന്നി, ഏലംകുളം, ദേശമംഗലം), പരി യാനം പറ്റ ആനന്ദേട്ടൻ, നെന്മിനി മഹേശ്വരേട്ടൻ, ഇച്ചമ്മ' ,മറേഞ്ചേരി നാരായണേട്ടൻ, ഉഷ,...

Latest posts

ഒരു നേപ്പാൾ ഡയറി