കിഴക്കൻ തീരങ്ങളിലൂടെ.....
കിഴക്കൻ തീരങ്ങളിലൂടെ.....
ആത്തേമ്മാർ ഇല്ലാതെ ഒരു ഫാമിലി ടൂർ പോവുന്നത് ആലോചിക്കാനും കൂടി വയ്യായിരുന്നു, എങ്കിലും അവസാനം അത് വേണ്ടിവന്നു. സ്വതേ പല പല യാത്രകളും ഒറ്റയ്ക്ക് പതിവുണ്ടെങ്കിലും ഫാമിലിയാത്ര ഒറ്റയ്ക്ക് ആദ്യമായാണ്. അതിൻ്റെ ഒരു മനപ്രയാസം ഇല്ലായ്ക ഇല്യായിരുന്നു .
ഭുവനേശ്വർ, പുരി, കൊണാർക്, കൽക്കത്ത ആണ് യാത്ര. സെപ്തംബര് 16 നാണു പുറപ്പാടും മേളപ്പദവും. എല്ലാവരും നിലയവിദ്വാൻമാർ. പുതിയതായി ഓട്ടൂർ നാരായണൻ,ഗൗരി,മുത്തിരിങ്ങോടെ സുധീർ,ജ്യോതി,ചിറ്റൂർ സന്ധ്യ,അവിഞ്ഞിക്കാട് ഭാരതി,തൃക്കിടീരി സുമ,കുഞ്ഞിമാളു.
23 നു വരും. കഴിഞ്ഞപോലത്തെ പോലെ എറണാകുളം യാത്രി ആണ് പ്രായോജകർ.ഗൈഡ് നമ്മുടെ രാധാകൃഷ്ണനും.ഗൂഗിൾ അരച്ചു കലക്കികുടിച്ച ആൾക്കാർ കൂടെ ഉണ്ടു താനും. അർമ്മാദത്തിനു ഇനി എന്ത് വേണം.
നമ്മുടെ സംഘം കോയമ്പത്തൂരിൽ നിന്ന് ഫ്ലൈറ്റിനു.ഈയുള്ളവനും മറ്റു 17 പേരും രാവിലെ കോയമ്പത്തൂരിൽ എത്തി.
മുൻപിലെ വരിയിൽ ആയിരുന്നു സീറ്റ്. 2 ബി. സന്തോഷം ആയി. "വണ്ടി" ഓടിക്കുന്നത് കാണാലോ. പക്ഷെ സ്റ്റാർട്ട് ആക്കുന്നതിനു മുൻപേ ആ ശുംഭൻ വാതില് അടച്ചു കളഞ്ഞു.
പല പ്രാവശ്യം ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും മേഘങ്ങൾ ഇത്ര സുന്ദരമായി കാണപ്പെട്ടത് ആദ്യം ആണെന്ന് പറയാം.
മുൻപിലെ വരിയിൽ ആയിരുന്നു സീറ്റ്. 2 ബി. സന്തോഷം ആയി. "വണ്ടി" ഓടിക്കുന്നത് കാണാലോ. പക്ഷെ സ്റ്റാർട്ട് ആക്കുന്നതിനു മുൻപേ ആ ശുംഭൻ വാതില് അടച്ചു കളഞ്ഞു.
പല പ്രാവശ്യം ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും മേഘങ്ങൾ ഇത്ര സുന്ദരമായി കാണപ്പെട്ടത് ആദ്യം ആണെന്ന് പറയാം.
.കോയമ്പത്തൂരിൽ നിന്ന് ബോംബേവഴിയാണ് ഫ്ലൈറ്റ്. ബോംബെക്കു ഒരു "പാറുക്കുട്ടി" യും ബോംബയിൽ നിന്ന് ഭുവനേശ്വറിലേക്ക് ഒരു "റോസക്കുട്ടി"യും ആയിരുന്നു കൂട്ട്. പാറുക്കുട്ടി LIC ഓഫീസർ ആണ്.ബോംബയിൽ ഒരു ട്രൈനിങ്ങിനു പോവുകയാണ്. ഒരേഒരു മകളും ഒരേഒരു ഭർത്താവും കോയമ്പത്തൂരിൽ ഫ്ലാറ്റിൽ. പക്ഷെ ചേച്ചി ഭക്ഷണം കൊണ്ട് കൊടുക്കും.റോസക്കുട്ടി ചില്ലറക്കാരി അല്ല. ഫർത്താവ് IAS . മകൻ ബഹ്റിനിൽ. മകൾ ബോംബയിൽ.താമസം ഭുവനേശ്വറിൽ. വസ്ത്രങ്ങൾ സ്വന്തം ഡിസൈനുകൾ മഹാരാഷ്ട്രയിലെ തറികളിൽ നെയ്യിച്ചു ഒറീസ്സയിൽ വിൽക്കുന്നു. കടയിലേക്ക് എന്നെ ക്ഷണിച്ചു. contact നമ്പറും തന്നു. പോവാൻ താരായീല്യ ക്യാ.
16 ഞായർ വൈകീട്ട് ഭുവനേശ്വറിൽ ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് ഞങ്ങൾക്ക് സ്വാഗതം അരുളി.
ഞങ്ങൾ 18 പേര് ഹോട്ടൽ durene ഇൽ വിശ്രമിച്ചു.ബാക്കിയുള്ളവർ പിറ്റേന്ന് രാവിലെയേ വരൂ
അനവധി കാണബിൾ സ്ഥലങ്ങൾ ഉള്ള സ്ഥലമാണ് ഭുവനേശ്വർ.കാഞ്ഞൂരെ ബിന്ദു റിസർച്ച് നടത്തി ലിസ്റ്റ് ണ്ടാക്കിയിട്ടുമുണ്ട്. പക്ഷെ, ട്രെയിൻ ലേറ്റ് ആയതിനാൽ .മറ്റുള്ളവരെ കാത്തു പിറ്റേന്ന് രാവിലെ പത്തുമണിയോടെ മാത്രമേ ഇറങ്ങാൻ കഴിഞ്ഞുള്ളൂ . ആയതിനാൽ ഉദ്ദേശിച്ച എല്ലാ സ്ഥലവും രാവിലെ കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ മുപ്പതുപേരുടെ പുറമെ മുൻപത്തിഅഞ്ചു പേരുള്ള വേറൊരു സംഘവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ബിനീഷ് ആയിരുന്നു അവരുടെ ഗൈഡ്.ഞങ്ങളുടെ ഗൈഡ് രാധാകൃഷ്ണൻ ഒരു ദിവസം വൈകി ജോയിൻ ചെയ്തു.
ഞങ്ങൾ മുപ്പതു പേരെ ഉണ്ടായിരുന്നുള്ളൂ ച്ചാലും ഞങ്ങളുടെ എ,സി. ബസ് ഗോവിന്ദനു നാല്പതിലധികം സീറ്റ് ഉണ്ടായിരുന്നു, കൽക്കത്തക്ക് വണ്ടി കേറുന്ന വരെ മ്മടെ കോയിന്ദൻ തന്നെയായിരുന്നു നമ്മുടെ തുണ. ഗോവിന്ദാ..ഗോവിന്ദാ..
16 ഞായർ വൈകീട്ട് ഭുവനേശ്വറിൽ ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് ഞങ്ങൾക്ക് സ്വാഗതം അരുളി.
ഞങ്ങൾ 18 പേര് ഹോട്ടൽ durene ഇൽ വിശ്രമിച്ചു.ബാക്കിയുള്ളവർ പിറ്റേന്ന് രാവിലെയേ വരൂ
ഒറീസ
വിസ്മയങ്ങൾ ഒളിഞ്ഞുകിടക്കുന്ന സംഥാനമാണ് ഒറീസ എന്ന ഒഡിസ്സ.ബൗദ്ധവരുടെയും ഹിന്ദുക്കളുടെയും അതിപുരാതന ക്ഷേത്രങ്ങളും ചുവർചിത്രങ്ങളും ഉറങ്ങുന്ന മണ്ണാണ് ഒറീസ, പ്രത്ത്യേകിച്ചും ഭുവനേശ്വർ. 155707 സ്ക്വയർ കിലോമീറ്റർ ചുറ്റളവുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം ആദ്യം കട്ടക് ആയിരുന്നു.1946 ഇൽ പുതിയ ഭുവനേശ്വർ രൂപകൽപന ചെയ്തതിനു ശേഷം 1948 ൽ ആണ് തലസ്ഥാനം ഭുവനേശ്വറിലേക്കു മാറ്റിയത്.
ഭുവനേശ്വറിൽ
അനവധി കാണബിൾ സ്ഥലങ്ങൾ ഉള്ള സ്ഥലമാണ് ഭുവനേശ്വർ.കാഞ്ഞൂരെ ബിന്ദു റിസർച്ച് നടത്തി ലിസ്റ്റ് ണ്ടാക്കിയിട്ടുമുണ്ട്. പക്ഷെ, ട്രെയിൻ ലേറ്റ് ആയതിനാൽ .മറ്റുള്ളവരെ കാത്തു പിറ്റേന്ന് രാവിലെ പത്തുമണിയോടെ മാത്രമേ ഇറങ്ങാൻ കഴിഞ്ഞുള്ളൂ . ആയതിനാൽ ഉദ്ദേശിച്ച എല്ലാ സ്ഥലവും രാവിലെ കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ മുപ്പതുപേരുടെ പുറമെ മുൻപത്തിഅഞ്ചു പേരുള്ള വേറൊരു സംഘവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ബിനീഷ് ആയിരുന്നു അവരുടെ ഗൈഡ്.ഞങ്ങളുടെ ഗൈഡ് രാധാകൃഷ്ണൻ ഒരു ദിവസം വൈകി ജോയിൻ ചെയ്തു.
ഞങ്ങൾ മുപ്പതു പേരെ ഉണ്ടായിരുന്നുള്ളൂ ച്ചാലും ഞങ്ങളുടെ എ,സി. ബസ് ഗോവിന്ദനു നാല്പതിലധികം സീറ്റ് ഉണ്ടായിരുന്നു, കൽക്കത്തക്ക് വണ്ടി കേറുന്ന വരെ മ്മടെ കോയിന്ദൻ തന്നെയായിരുന്നു നമ്മുടെ തുണ. ഗോവിന്ദാ..ഗോവിന്ദാ..
രാജാറാണി ക്ഷേത്രം
പതിനൊന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ ക്ഷേത്രം ഒരു പ്രത്യേക കല്ലിനാൽ നിര്മിക്കപ്പെട്ടതാണ്. ആ കല്ലിനു പ്രാദേശികമായി പറയുന്ന പേരാണ് രാജാറാണി. മുൻപ് ഇന്ദ്രേശ്വര (ശിവൻ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അമ്പലത്തിനുള്ളിൽ പക്ഷെ വിഗ്രഹങ്ങൾ ഒന്നും കാണുന്നില്ല. സ്ത്രീകളുടെയും ദമ്പതികളുടെയും കൊത്തുപണികളാൽ സമ്പന്നമാണ് ഈ ക്ഷേത്രം.
ലിംഗരാജ് ടെമ്പിൾ
ഒറിയൻ ക്ഷേത്ര സൃഷ്ഠിയിൽ ഒരു പൊൻ തൂവൽ ആണ് 180 അടി ഉയരത്തിൽ 11 ആം നൂറ്റാണ്ടിൽ Latatendu keshari മഹാരാജാവ് നിർമിച്ച ഈ അമ്പലം.വലിയ പ്രധാന പ്രതിഷ്ഠക്കു പുറമെ നൂറ്റി അമ്പതു ഉപ പ്രതിഷ്ഠകളും ഉണ്ട്. എല്ലാ സ്ഥലത്തും കൃത്യമായി തൊഴുത് ഇറങ്ങാൻ ഞരുങ്ങും .
ബിന്ദു സാഗർ തടാകം
ഒരു വലിയ ജലാശയം ആണ് ബിന്ദു സാഗർ തടാകം. എല്ലാ തീർത്ഥങ്ങളും ഒന്നിച്ചു ചേരുന്ന സ്ഥലം എന്ന പ്രത്യേകത കൂടി ഉണ്ട്. നടുവിൽ കാണുന്നത് ബ്രഹ്മാവിന്റെ അമ്പലം ആണ്. വിശിഷ്ട ദിവസങ്ങളിൽ തോണിയിൽ പോയി പൂജ നടത്തും.
ധൗലിഗിരി
ഭുവനേശ്വറിൽ നിന്ന് എട്ടു കിലോമീറ്റര് തെക്കുപടിഞ്ഞാറ് ദയ നദിക്കരയിൽ സ്ഥിതിചെയ്യുന്നു ധൗലിഗിരി ശാന്തി സ്തൂപ.മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി പ്രസിദ്ധമായ കലിംഗ യുദ്ധം ചെയ്തത് ഇവിടെ വെച്ചാണ്.യുദ്ധത്തിൽ പുരുഷ പ്രജകൾ എല്ലാം മരിച്ചുപോയി, അവസാനം സ്ത്രീകളും കുട്ടികളും വരെ യുദ്ധം ചെയ്യേണ്ടി വന്നു. യുദ്ധക്കെടുതികളിൽ മനം നൊന്ത ചക്രവർത്തി അഹിംസ വ്രതം ആയി എടുക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.അതിന്റെ ഓർമ്മക്ക് പണി കഴിപ്പിച്ചതാണ് ഈ സ്തൂപം. മെയിൻ റോഡിൽ നിന്ന് പ്രത്യേക വാഹനത്തിൽ വേണം വരാൻ,
ഇത് നേരെ എതിർ വശത്തുള്ള വഴിയാണ്. താഴെ ചെറുതു എങ്കിലും ഐശ്വര്യം ഉള്ള ഒരു അമ്പലവും ഉണ്ട്
ഉദയഗിരി - ഖന്ധഗിരി ഗുഹകൾ
എട്ടു കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. 110 അടി ഉയരമുള്ള ഉദയഗിരിയിൽ 44 ഗുഹകളും 133 അടി ഖന്ധഗിരിയിൽ 19 ഗുഹകളും ഉണ്ട്.
ഈ ഗുഹ ഏഴു നിലകൾ ഉണ്ടായിരുന്നെന്നും അഞ്ചു നിലകൾ natural calamity യിൽ ഭൂമിക്കടിയിലേക്ക് താണു പോയി എന്നും ആണ്, നമ്മുടെ ലോക്കൽ ഗൈഡ് അവകാശപ്പെടുന്നത്.
എത്ര കണ്ടാലും ഫോട്ടോ എടുത്താലും മതിവരാത്ത സ്ഥലമത്രെ ഉദയഗിരി കേവ്സ്. ഓർമ്മകൾ എന്നും നിലനിർത്താൻ ഈ ഫോട്ടോകൾ ഉപകരിക്കട്ടെ.
ഖന്ധഗിരി ഗുഹകൾ
ഉദയഗിരിക്കോട്ടയിൽ നിന്ന് നോക്കിയാൽ കാണുന്ന ഈ കുന്നിലാണ് ഖന്ധഗിരി ഗുഹകൾ. കുത്തനെ ഉള്ള കയറ്റത്തിൽ ചെറിയ ഗുഹകൾ. അവിടെയുള്ള പ്രധാനപ്പെട്ട ഒന്ന് ജൈന ടെംപിൾ ആണ്. കാമറയുടെ മണം പോലും പാടില്ലാത്തതിനാൽ ദൂരെ നിന്നുള്ള ഫോട്ടോസ് കണ്ടോളൂ.
ഗുഹാസന്ദർശനത്തോടെ ഇന്നത്തെ പരിപാടികൾ അവസാനിക്കുന്നു. കുറച്ചു നേരം ടൗണിൽ ഷോപ്പിങ്ങിന് ഇറങ്ങിയെങ്കിലും ആർക്കും വല്യ "കോള്" ഉണ്ടായില്ല. തിരിച്ചു ഹോട്ടലിലേക്ക്,
മെസ് ഹാൾ പൊതുവെ ചെറിയതു ആയതിനാൽ ഭക്ഷണത്തിനു കുറച്ചു തിരക്കുണ്ടായിരുന്നു.
ഒറിയ ചരിതം രണ്ടാം ദിവസം
ഇന്നലെ രാവിലെ നേരം വൈകിയതിനാൽ കാണാൻ കഴിയാതിരുന്ന അമ്പലങ്ങൾ ദർശിക്കാൻ രാവിലെ നേരത്തെ ഇറങ്ങി. പ്രാതൽ വന്നിട്ടാവാം.
35 അടി ഉയരമുള്ള മുക്തേശ്വര ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം അതിന്റെ ആർച് ആകൃതിയിലുള്ള പ്രവേശനകവാടം ആണ്.
ഇതേ കോംപൗണ്ടിലാണ് സിദ്ദേശ്വര ക്ഷേത്രവും.
പ്രാതലിനു ശേഷം Nandan Kanan zoo , സുവോളജിക്കൽ പാർക്ക്,മ്യൂസിയം എന്നിവയാണ് കാണുന്നത്.
ഇദ്ദേഹം നീരാട്ടിൽ ആയിരുന്നു. എന്നാൽ അതിഥികൾ വന്നാൽ സ്വീകരിക്കേണ്ട? നീരാട്ട് ഉപേക്ഷിച്ചു ഞങ്ങളെ അഭിവാദ്യം ചെയ്തു.
reptile പാർക്കിൽ ഉരഗജീവികളുടെ വലിയൊരു കളക്ഷൻ ഉണ്ടായിരുന്നു.
സഫാരി പാർക്കിലേക്ക് ഈ പ്രത്യേക ബസിൽ വേണം പോവാൻ. കാൽ നടയായും ബാറ്ററി വണ്ടിയിലും വരുന്നവരെ ഇതിന്റെ ഉള്ളിലേക്ക് കടത്തി വിടില്ല.ബംഗാൾ tigers നും white tigers നും പേര് കേട്ട പാർക്ക് ആണ്. ഒരു കടുവ, ഒരു സിംഹം, ഒരു സിംഹി എന്നിവരെ കണ്ടപ്പോൾ വണ്ടി തിരിച്ചു.അവരുടെ പ്രൈവസി പരിഗണിച്ചു ഫോട്ടോ എടുത്തില്ല.
വളരെ വൃത്തിയിൽ maintain ചെയ്ത ഒരു മ്യൂസിയം ആണ് ഇത്. മുഴുവൻ എയർ കണ്ടിഷൻഡ് ആയതിനാൽ എത്ര നടന്നാലും മടുപ്പു തോന്നില്ല.
വെറുതെ ഒരു ക്ലിക്ക്. ഒരേ മാതിരി ഉള്ളവരെ
കണ്ടപ്പോളത്തെ ഒരു സ്നേഹം ആവാം
നോക്കൂ, ഒരു വീട്. ഇത്രേ ആവശ്യം ഉള്ളൂ.
drawing room , ഡൈനിങ്ങ് ഹാൾ, അടുക്കള
എല്ലാം ഉണ്ട്.
മുത്തശ്ശനും മുത്തശ്ശ്യമ്മയും വന്നേ....
എളുപ്പം ആകട്ടെ. ഉച്ചയുടെ മുൻപേ ഇത് തീർക്കണം
അമ്മായി അവിടെ വെറുതെ ഇരുന്നാൽ മതി.
ഇതൊക്കെ ഞങ്ങൾ ചെയ്തോളാം
ഗേറ്റിൽ ഒരു കുതിര
പുരി ജഗന്നാഥ ക്ഷേത്രം
നാല് പ്രധാന അമ്പലങ്ങളിൽ(ചതുർ ധാം) പ്രധാനപ്പെട്ട ഒന്നാണ് പുരി ജഗന്നാഥ ക്ഷേത്രം.കാശി,രാമേശ്വരം,ദ്വാരകാ, പുരി ഇവയാണ് ചതുർ ധാം എന്നും,അതല്ല, കാശിക്കു പകരം ബദരിയാണ് എന്ന് വേറൊരു പക്ഷവും ഉണ്ട്.
ഏതായാലും ഒരു അമ്പലത്തിന്റെ എല്ലാ സങ്കൽപ്പങ്ങളും മാറ്റി മറിക്കുന്നതാണ് പുരി ജഗന്നാഥക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ Ananta Burman Chodaganga Deva പണി തുടങ്ങിയ അമ്പലം പണി പൂർത്തീകരിച്ചത് King Ananga Bhima Deva ആണ്. മുൻപിൽ വിശാലമായ രാജവീഥി. അതിനു അവസാനം വലിയ താഴികക്കുടം ദൂരെ നിന്ന് തന്നെ കാണാം. എല്ലാ വർഷവും രഥയാത്ര ആഘോഷപൂർവം നടത്തുന്നത് ഈ വീഥിയിലൂടെയാണ്.കാമറ, ബാഗ് ഒന്നും അനുവനീയമല്ല, അതിനാൽ കാഴ്ചകൾ ഷെയർ ചെയ്യാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
ഏതായാലും ഒരു അമ്പലത്തിന്റെ എല്ലാ സങ്കൽപ്പങ്ങളും മാറ്റി മറിക്കുന്നതാണ് പുരി ജഗന്നാഥക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ Ananta Burman Chodaganga Deva പണി തുടങ്ങിയ അമ്പലം പണി പൂർത്തീകരിച്ചത് King Ananga Bhima Deva ആണ്. മുൻപിൽ വിശാലമായ രാജവീഥി. അതിനു അവസാനം വലിയ താഴികക്കുടം ദൂരെ നിന്ന് തന്നെ കാണാം. എല്ലാ വർഷവും രഥയാത്ര ആഘോഷപൂർവം നടത്തുന്നത് ഈ വീഥിയിലൂടെയാണ്.കാമറ, ബാഗ് ഒന്നും അനുവനീയമല്ല, അതിനാൽ കാഴ്ചകൾ ഷെയർ ചെയ്യാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
ഭയങ്കര തിരക്കുള്ള പടുകൂറ്റൻ അമ്പലമാണ് ജഗന്നാഥക്ഷേത്രം. പക്ഷെ ഭാഗ്യവശാൽ അന്ന് തിരക്ക് തീരെ കുറവായിരുന്നതിനാൽ വിസ്തരിച്ചു തൊഴുതു. വലതു വശത്തു സാക്ഷാൽ ജഗന്നാഥൻ, നടുവിൽ സുഭദ്ര, ഇടതു ബാലഭദ്രര് ഇങ്ങിനെ ആണ് പ്രതിഷ്ഠ. പുരിയിൽ എല്ലാ സ്ഥലത്തും ഇതിന്റെ അനുരണങ്ങൾ കാണാം.
ജഗന്നാഥ പ്രതിഷ്ഠ ഒരു പ്രത്യേക മരം(neem wood) കൊണ്ടാണ്.പന്ത്രണ്ടു കൊല്ലം കൂടുമ്പോൾ മാറ്റും.ഭഗവാന്റെ "ഇച്ചമ്മ "യുടെ അമ്പലത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ട് വരും.
ക്ഷേത്രത്തിന്റെ നാലുവശവും പല പല ഗോപുരങ്ങളും പ്രതിഷ്ഠകളും കാണാം. മഹാദേവനും, നാഗദേവന്മാരും ആണ് കൂടുതൽ.
വരവും മടക്കവും ഓട്ടോയിൽ ആണ്. മടക്കം തരായിത് ഒരു ബാറ്ററി വണ്ടിയിൽ. പിന്നിൽ ഇരിക്കിന്നവരുടെ ഭാരക്കൂടുതലോ, വണ്ടിയുടെ ചെറുപ്പമോ, ആവോ, മുക്കിയും മൂളിയും എത്താൻ ഞരുങ്ങി.
കൊണാർക്കിലേക്ക് ആവേശത്തോടെ
ഏറെ കാത്തിരുന്ന കൊണാർക് യാത്രയാണ് ഇന്ന്. രാവിലത്തെ നടത്തം അടുത്തുള്ള ബീച്ചിലേക്കായിരുന്നു. ബീച്ചിൽ ചെന്നപ്പോൾ നമ്മുടെ കൂട്ടക്കാരോക്കെ അവിടെ ഉണ്ട്.
ചിലരെല്ലാം വീണ്ടും തൊഴാൻ പോയിട്ടുണ്ടെന്ന് കേട്ടു. പ്രാതലിനു ശേഷം പുറപ്പാട്.36 കിലോ ദൂരം ഉണ്ട് കൊണാർക്കിലേക്ക്
വഴിയിൽ രാമചന്ദി ഭഗവതിയുടെ അമ്പലം ദർശന സൗഭാഗ്യം ഉണ്ടായി.
ചിലരെല്ലാം വീണ്ടും തൊഴാൻ പോയിട്ടുണ്ടെന്ന് കേട്ടു. പ്രാതലിനു ശേഷം പുറപ്പാട്.36 കിലോ ദൂരം ഉണ്ട് കൊണാർക്കിലേക്ക്
വഴിയിൽ രാമചന്ദി ഭഗവതിയുടെ അമ്പലം ദർശന സൗഭാഗ്യം ഉണ്ടായി.
വഴിയിൽ ഒരു വഴിപാട് ബീച്ച്
അങ്ങിനെ ഞങ്ങൾ സൂര്യതേജസ്സിന് മുൻപിൽ. indianoil കോർപറേഷൻ ഏറ്റെടുത്തത് കൊണ്ടാണുപോലും വഴിയൊക്കെ നല്ല ടൈൽസ് വിരിച്ചു വൃത്തിയാക്കിയിട്ടുണ്ട്. ഇരുവശത്തും കടകളുടെ ബഹളം.
എ,ഡി. 13 ആം നൂറ്റാണ്ടിൽ langula narasingha deva എന്ന മഹാരാജാവ് 12 കൊല്ലം കൊണ്ട് 1200 പണിക്കാരെ കൊണ്ട് പണി കഴിപ്പിച്ചതാണ് ഈ സൂര്യ ക്ഷേത്രം.അതിനു 12 കൊല്ലാതെ state revenue വേണ്ടി വന്നു. 228 അടി ഉയരത്തിൽ സൂര്യഭഗവാൻ്റെ ഒരു രഥത്തിന്റെ മാതൃകയിൽ ആണ് അത് ഉണ്ടാക്കിയിരിക്കുന്നത്.കൊത്തുപണികളുടെയും കരവിരുതിന്റെയും ഒരു മകുടോദാഹരണം ആയ ഈ ക്ഷേത്രരഥത്തിനു 24 വലിയ ചക്രങ്ങളും തേര് വലിക്കാൻ 7 കുതിരയുടെ രൂപങ്ങളും ആണ് ഉള്ളത്.
ക്ഷേത്രത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഭീമാകാരമായ രണ്ടു സിംഹങ്ങൾ ആണ്. ആ കെട്ടിടം ഒരു നൃത്തമണ്ഡപം ആയിരുന്നു പോലും.അതാണ് പ്രവേശന കവാടം. ഒറീസ്സയിൽ സൂര്യരശ്മികൾ ആദ്യമായി പതിക്കുന്നത് ഈ നൃത്തമണ്ഡത്തിലും വഴി മുഖ്യപ്രതിഷ്ഠയിലും ആണത്രേ.
അമ്പലത്തിലെ പ്രതിഷ്ഠയൊക്കെ ആരൊക്കെയാലോ നശിപ്പിക്കപ്പെട്ടു പോയിരിക്കുന്നു. എന്തൊക്കെയോ renovations നടക്കുന്നതിനാൽ മുകളിലേക്ക് കയറി നോക്കാൻ കഴിയില്ല.
പിൻഭാഗത്തായി 'അമ്മ മഹാറാണിയുടെ ഒരു അമ്പലവും ഉണ്ട്. പക്ഷെ ഇവിടെയും പ്രതിഷ്ഠയൊന്നും ഇപ്പോൾ നിലവിൽ ഇല്ല.
ഞങ്ങളുടെ ഫുൾ ടീം സൂര്യക്ഷേത്രത്തിനു മുൻപിൽ
ശ്രീ ശങ്കരാചാര്യരുടെ മഠം സന്ദർശിക്കാൻ കഴിഞ്ഞതും പൂജ ചെയ്യുന്ന സ്വാമിയോട് സംസാരിക്കാൻ കഴിഞ്ഞതും വളരെ positive energy നൽകുന്നതായിരുന്നു.
അതെ, എല്ലാം കഴിഞ്ഞു ഇറങ്ങുകയായി. ഇനി തിരിച്ചു പുരിയിലേക്കു തന്നെ
GUNDICHA GHAR TEMPLE, PURI
ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.430 അടി ഉയരവും 320 അടിവീതിയും ഉള്ള ഈ അമ്പലം ഭഗവാന്റെ അമ്മായി ആണ് പ്രതിഷ്ഠ. രഥയാത്ര കാലത്തു ഒരാഴ്ച ഇവിടെയാണ് ഭഗവാന്റെ പൂജ നടക്കുക.
ശ്രീ ശങ്കരാചാര്യരുടെ മഠം
ശ്രീ ശങ്കരാചാര്യരുടെ മഠം സന്ദർശിക്കാൻ കഴിഞ്ഞതും പൂജ ചെയ്യുന്ന സ്വാമിയോട് സംസാരിക്കാൻ കഴിഞ്ഞതും വളരെ positive energy നൽകുന്നതായിരുന്നു.
GOLDEN BEACH
അസ്സൽ ഒരു ബീച്ച് ആണ് പുരിയിലെ ഗോൾഡൻ ബീച്ച്. പുരിയുടെ prestigeous ബീച്ച്. ഓരോരുത്തരും എങ്ങിനെ ആസ്വദിച്ചു എന്ന് നോക്കൂ
പുരി മാഹാത്മ്യം ഇവിടെ തീരുന്നു. നാളെ കൽക്കത്തക്ക് തിരിക്കുകയാണ്. പുരിയിൽ നിന്നാണ് ബുക്ക് ചെയ്തതെങ്കിലും ആ ട്രെയിൻ പുരി മുതൽ ഭുവനേശ്വർ വരെ ക്യാൻസൽ ചെയ്തതിനാൽ ഭുവനേശ്വറിൽ ചെന്ന് കയറണം. രാവിലെ 6.45 നു അവിടെ എത്തണം. അതിനും നമ്മുടെ ഗോവിന്ദൻ റെഡി. പുലർച്ചെ മൂന്നുമണിക്ക് ഗോവിന്ദൻ ഞങ്ങളെയും കൊണ്ട് ഭുവനേശ്വറിലേക്കു തിരിച്ചു, ഞങ്ങളോട് വിടവാങ്ങി.ഗോവിന്ദാ..ഗോവിന്ദ..
കൽക്കത്തയിലേക്ക്
ഹൗറയിലേക്കുള്ള ശതാബ്ദി എക്സ്പ്രസ്സ്. ബഹു കേമം ആണേ. breakfast , കുപ്പിവെള്ളം,പത്രം, ഊണ്..ഒക്കെ കുശാൽ. വിളമ്പാൻ ശ്രീകൃഷ്ണപുരത്തുകാരും. പിന്നെന്തുവേണം?
പുരിയിൽനിന്നുള്ള വരവ് ക്യാൻസൽ ചെയ്തത് ന്യായം തന്നെ. ഞങ്ങൾ അല്ലാതെ കംപാർട്മെന്റിൽ ഒരു പെൺകൊടി മാത്രം.
\വെറുതേ ഒരു അന്തം വിടൽ
ലഗേജ് പുറത്തേക്ക്
ഇതാ ലോക പ്രശസ്ത കൽക്കത്താ നഗരം ഞങ്ങളെ മാടി വിൽക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ജനത്തിരക്കുള്ള നഗരം. ട്രാഫിക് ബ്ലോക്കിന് പേര് കേട്ട സ്ഥലം.കടും മഞ്ഞ കളർ അടിച്ച അംബാസിഡർ കാർ കൊൽക്കത്തയുടെ മാത്രം മുഖമുദ്രയാണ്. ചരിത്രം ഉറങ്ങുന്ന വംഗനാടിന്റെ നാൾവഴിയിലൂടെ ഒരു അന്വേഷണമാണ്, ഇനിയുള്ള ദിവസങ്ങളിൽ.
ബ്ലോക്കിൽ കുടുങ്ങി സമയം പോകാതിരിക്കാൻ നേരെ sight seeing. വിശ്രമം പിന്നെ. ഇവിടുത്തെ "ഗോവിന്ദൻ" തയ്യാറായിക്കഴിഞ്ഞു.
സയിൻസ് സിറ്റി, പ്ലാനറ്റോറിയം എന്നിവയാണ് ആദ്യ സന്ദര്ശന ഉദ്ദേശം.
മദർ തെരേസയുടെ വീട് അവരുടെ ഓർമ്മക്ക് ഒരു മ്യൂസിയം ആയി സൂക്ഷിച്ചിട്ടുണ്ട്.
സന്ധ്യയോടെ വലിയ നഗരത്തിലെ ചെറിയ മുറിയിൽ ഞങ്ങൾ ചേക്കേറി.
പുലർച്ചെയുള്ള നടത്തം കൊൽക്കത്തയുടെ ശാന്തമായ മുഖം കാണിച്ചുതരും.
കാളിഘട്ട്
വമ്പൻ പ്രതീക്ഷകളിടെയാണ് കാളീഘട്ട് കാണാൻ പോയത്. താരതമ്യേന ചെറിയൊരു അമ്പലമാണ് കാളിഘട്ട്. വഴി വളരെ ഇടുങ്ങിയതാണ്. അമ്പലത്തിലെ തിരക്കിനെ കുറിച്ച് പേടിപ്പിക്കുന്ന പല കഥകളും കേട്ടിരുന്നെങ്കിലും ഞങ്ങൾക്ക് ഒരു തിരക്കും വേണ്ടിവന്നില്ല. സുഖമായി തൊഴുതു.
ബേലൂർ മഠം
വിവേകാന്ദസ്വാമിയുടെ ഗുരു സ്വാമി രാമകൃഷ്ണപരമഹംസർ ഹ്യൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരത്തു സ്ഥാപിച്ച ഈ മഠം വെസ്റ്ബംഗാളിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ്. 12 -4 ഇടവേള ഒഴിച്ച് പ്രവേശനം ലഭ്യമാണ്.
വിവേകാന്ദ മന്ദിർ. സ്വാമിമാർ ഉപയോഗിച്ച സാധനങ്ങൾ ആണ് ഉള്ളത്.
സ്വാമി രാമകൃഷ്ണപരമഹംസർ സ്ഥാപിച്ച ഹോളി മദർ ടെംപിലിന്റെ മുൻപിൽ.
സ്വാമി വിവേകാന്ദൻ ഉപയോഗിച്ചിരുന്ന കിടപ്പുമുറി, രാമകൃഷ്ണ പരമഹംസർ, സ്വാമി ശിഷ്യൻ ബ്രഹ്മാനന്ദജിയുടെയും ശാരദാദേവിയുടെയും സമാധി മണ്ഡപങ്ങൾ ഇവിടെത്തന്നെ സ്ഥിതി ചെയ്യുന്നു. (ഫോട്ടോ എടുക്കുന്നതിനു നിരോധനം ഉണ്ട്.)
ഇനി നമുക്ക് പോവേണ്ടത് നേരെ എതിർ വശത്തുള്ള (കിഴക്കു വശം) ദക്ഷിണേശ്വരിലേക്കാണ്. പുഴ ക്രോസ് ചെയ്താൽ മതി. അതിനു ബോട്ട് സർവീസ് തിരഞ്ഞെടുത്തത് ഹൃദ്യമായ അനുഭവമായി.
ദക്ഷിണേശ്വർ കാളി ക്ഷേത്രം
ഹ്യൂഗ്ലി നദിയുടെ കിഴക്കൻ തീരത്തു, ദക്ഷിണേശ്വർ എന്ന സ്ഥലത്താണ് ഈ അമ്പലം. അമ്മ ഭാവതാരിണി കാളിദേവി ആണ് പ്രതിഷ്ഠ. വിശാലമായ അമ്പലവും പരിസരവും. സ്ഥലബാഹുല്യത്തിൽ ലോകത്തെ ഒൻപതാമത്തെ വലിയ ഹിന്ദു ക്ഷേത്രമാണ് ഇത്. ദേവിക്ക് പുറമെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളും ഉണ്ട്.
ഫോട്ടോ അനുവദനീയമല്ല.
വിക്ടോറിയ മെമ്മോറിയൽ
1906 -1921 കാലത്തു വിക്ടോറിയ മഹാറാണിയുടെ ഓർമക്കായി പണി കഴിച്ച ഈ മനോഹര കെട്ടിടം പൂർണമായും മാർബിളിൽ ആണ് നിർമിച്ചിരിക്കുന്നത്. ഇതിനോട് ചുറ്റും ഉള്ള ഉദ്യാനം 64 ഏക്കർ ആണ് വിസ്തൃതി.
ഇതാരുടെ പ്രതിമ?
ചെറിയ ചാറ്റൽമഴ. പ്രകൃതി ഞങ്ങളെ സ്വീകരിക്കുകയാണ്. വഴിയരികിൽ കണ്ട പല സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങൾ അത്രേ.
ഏതു ക്രിക്കറ്റ് പ്രേമിയുടെയും രോമാഞ്ചമായ ഈഡൻ ഗാർഡൻ, ക്രിക്കറ്റ് സ്റ്റേഡിയം.
മോഹൻബഗാൻ ഫുട്ബോൾ ക്ലബ് ആസ്ഥാനം
രാജ്ഭവൻ
റൈറ്റേഴ്സ് ബിൽഡിംഗ്
റിസെർബാങ്ക് കെട്ടിടം
സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഷോപ്പിംഗ് ആയിരുന്നു പിന്നത്തെ പ്രധാന പരിപാടി.esplanade ലെ newmarket മുഴുവൻ, പാലക്കാട്ടു ഗ്രൂപ് "ആനന്ദനടനം ആടിനാൻ "...എന്ന മട്ടു ആയിരുന്നു. ആ പുള്ളി കേമം ആണ്, ഈ കര ബെസ്ററ് ആണ് എന്നൊക്കെ പറഞ്ഞു എല്ലാവരും കണ്ടമാനം എടുത്തുകൂട്ടി . സ്വന്തം ഭാര്യക്ക് വേണ്ടി എന്തൊക്കെയോ ഞാനും എടുത്തു. എല്ലാവരും തേങ്ങ ഉടക്കുമ്പോൾ നൊമ്മൾ ചെരട്ടയെങ്കിലും....
നമുക്ക് തരാവാത്ത ഒന്ന് കൂടി ലഭ്യം ആയി. അംബാസ്സഡറിൽ ഉള്ള യാത്ര. ഇനി ശ്ശി തരാവും ന്നും തോന്ന് ണില്യ .
കലാശം
കലാശം പതിഞ്ഞപദത്തിൽ ആയാൽ പറ്റില്യലോ . രാവിലെ ഒരു നടത്തം. ishkon temple. ഇവിടുത്തെ അമ്പലം ചെറിയതാണ്.
ഊണ് നേർത്തെ കഴിച്ചത് വെറുതെയല്ല, ഇന്ത്യൻ മ്യൂസിയം ഞങ്ങളെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
ഇന്ത്യൻ മ്യൂസിയം
ഞങ്ങളുടെ ടൂർ ഗൈഡ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഇത് താങ്കൾക്ക് വേണമെങ്കിൽ ഒരു മണിക്കൂർ കൊണ്ട് കണ്ടു തീർക്കാം. പക്ഷെ ഒരു മാസവും എടുക്കാം. താങ്കളുടെ താല്പര്യം ആണ് ഇതിലെ പ്രധാന വിഷയം. നടന്നു നടന്നു തളർന്നു ന്ന് പറഞ്ഞാൽ മതിയല്ലോ.ഇത്ര rich ആയ ഒരു മ്യൂസിയം വേറെ ഉണ്ടോ സംശയം ആവും.
ഇത് ഏതൊക്കെയോ ഫോട്ടോ എടുത്തതാണ്. ഇത് മ്യൂസിയത്തിന്റെ ഒരു നേർകാഴ്ച അല്ല.
കൊൽക്കത്തയുടെ സ്വന്തം ട്രാം. റോഡിലൂടെ ഓടുന്ന അദ്ഭുതതീവണ്ടി .
കൽക്കട്ട വന്നു sweets വാങ്ങിയില്ലെങ്കിൽ മോശം. കൽക്കട്ട sweets വളരെ famous ആണ്. sweets ന്റെ കാര്യത്തിൽ അവസാനവാക്കാണ് കെ.സി.ദാസ്. ആരോട് ചോദിച്ചാലും ഒരേ ഉത്തരം. പിന്നെ ഞങ്ങൾ അമാന്തിച്ചില്ല. കെ.സി.ദാസിന്റെ അലമാരികൾ ഒഴിഞ്ഞുകൊണ്ടേ ഇരുന്നു.
ഉച്ചക്ക് ഞങ്ങൾ ചെറിയൊരു യോഗം കൂടി. ഞങ്ങളുടെ സാരഥികളെ ആദരിച്ചു.
ക്യാപ്റ്റൻ ബിനീഷ്
ഞങ്ങളുടെ evergreen leaders ..കുഞ്ചൂഏട്ടൻ and മീരാജി
ദേശീയഗാനം
എയർപോർട്ടി ലെ ഒരു ഇരുപ്പേയ്.
അങ്ങിനെ ഹൈദരാബാദ് വിമാനത്താവളവും കാണാനും വിശ്രമിക്കാനും തരായി.
അവസാനം നമ്മുടെ നെടുമ്പാശ്ശേരി.
പോവാൻ വാഹനം റെഡി.
യൂബർ, ഓല, ഒലക്ക അങ്ങിനെ.. അങ്ങിനെ..
ഓരോ യാത്രയും അവസാനിക്കുന്നത് പുതിയവയെ സ്വപ്നം കണ്ടുകൊണ്ടായിരിക്കും. അടുത്ത സ്വപ്നത്തിന്റെ പൂർത്തീകരണത്തിന് നമുക്ക് വീണ്ടും കാണാം.അത് വരെ എല്ലാവര്ക്കും
നമസ്കാരം
2018 September 16 to 23
2018 September 16 to 23

















































































































































































































































































































Super👏
ReplyDeleteഒന്നുകൂടി പോയപോലെയായി
ReplyDeleteSuper
കേമായീട്ട്ണ്ട് ട്ടോ.... ഞാൻ ഞ്ഞി കൊറേ കാലം കഴിഞ്ഞേ ആ വഴിക്ക്ക് ള്ളൂ.... ന്താ... ച്ചാ.. ഇപ്പ ...ഞ്ഞി.... അതിന്റെ ആവശ്യം ല്ല്യാണ്ടായീ....
ReplyDeleteഉഷാറായി...
ReplyDelete