അജന്താ -എല്ലോറ ഗുഹാ യാത്ര

വീണ്ടും ഒരു ബ്ലോഗ്???

യാത്ര കഴിഞ്ഞ് രണ്ട് മൂന്ന് മാസം കഴിഞ്ഞ് ഒരു ബ്ലോഗ് എഴുതുക എന്നത് ശ്രമകരമായ ഒരു ഏർപ്പാടാണ്. പ്രത്യേകിച്ചും വളരെ മടിയനായ എന്നെ പോലെ ഒരാൾക്ക്. ചത്തേന് പത്താംപക്കം നിലവിളി എന്ന മാതിരി.. മാത്രമല്ല എല്ലാം ഒന്ന് ഓർമിച്ചെടുക്കുക സാഹസം തന്നെ. ചെയ്തില്ലെങ്കിൽ എന്തൊക്കെയോ അവ്യക്തസ്മരണകൾ മാത്രമായി യാത്രയുടെ ഓർമകൾ മാറാനും മതി. ആയതിനാൽ എന്റെ limitations പൊറുക്കുക. ഫോട്ടോകൾക്ക് തുടർച്ച ഇല്ലെന്നിരിക്കിൽ, അത് എന്റെ ഉപകരണങ്ങളുടെ പരിമിതി മാത്രമാണെന്ന് ധരിക്കേണ്ടും അവസ്ഥ.

ഇപ്രാവശ്യം വെറും തീർത്ഥാടനം മാത്രമല്ല. ചരിത്രപ്രധാനമായ അജന്ത, എല്ലോറ ഗുഹ സന്ദർശനം കൂടി ഉള്ളതുകൊണ്ട് യാത്ര കൊഴുക്കും എന്ന് ഒരു തോന്നലും ഉണ്ട്.




അന്നും ഒരു നവരാത്രി കാലമായിരുന്നു. അതേ, അതാണല്ലോ നമ്മുടെ യാത്രയുടെ ഒരു കാലം.

ഷൊർണൂരൽ നിന്ന് ഞങ്ങളുടെ സംഘം കയറി.
സംഘത്തിൽ 22 പേർ. ഹമാരാ സംപൂജ്യ ലീഡർ മീരാജി, കുഞ്ചു ഏട്ടൻ, ഞാനും എന്റെ ഭാര്യയും പന മന കൃഷ്ണൻ, സജി, പത്മജ, കുട്ടേട്ടൻ, ഗൗരിത്രയം (താന്നി, ഏലംകുളം, ദേശമംഗലം), പരി യാനം പറ്റ ആനന്ദേട്ടൻ, നെന്മിനി മഹേശ്വരേട്ടൻ, ഇച്ചമ്മ' ,മറേഞ്ചേരി നാരായണേട്ടൻ, ഉഷ, അകവൂർ നാരായണേട്ടൻ, ഇച്ചമ്മ, വിദ്യ, അ വിത്തിക്കാട്ട് ഗിരിജ, കൃഷ്ണൻ, രഞ്ജിനി...

തലസ്ഥാനത്തേക്കു പോകുന്ന ശീതീകരിച്ച ഒരു മംഗള വണ്ടിയിൽ. അതേ... എല്ലാം മംഗളമാവട്ടെ.

ഇപ്രാവശ്യം എറണാകുളം 'യാത്രി"ക്കാരാണ് ഞങ്ങളുടെ പ്രയോ ദാക്കൾ. നാസിക്ക് വരെയും തിരിച്ചും യാത്ര ഞങ്ങടെ വക. അവിടെ വണ്ടി വരും.




   

മുപ്പതു മണിക്കൂർ യാത്രക്കു ശേഷം സെപ്റ്റംബർ 24 നാസിക്കിലെ പ്ലാറ്റ്ഫോം വൈകീട്ട് നാലു മണിക്ക് ഞങ്ങളുടെ സാധനങ്ങളെ കൊണ്ട് നിറഞ്ഞു. യാത്രിയുടെ രാധാകൃഷ്ണനും "ഏട്ടനും'' കുശിനിക്കാരും ബസും ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. 
തൃശൂരിൽ നിന്നുള്ള രണ്ടു ഫാമിലിയും ഏഷ്യാനെറ്റ് കമറാമാൻ ഇന്ദു ലാലും സംഘത്തിൽ ചേർന്നു.
 ശീതീകരിച്ച ബസും ഹോട്ടൽ മുറികളും ഞങ്ങൾക്ക് ആതിഥ്യം അരുളി.




.



  



രാത്രി നാസിക്കിൽ ചുമ്മാ ഒരു കറക്കം










Trayamkeswar....

നാസിക്കിൽ നിന്ന് രാവിലെ ത്രയംകേശ്വർ കോവിലിലേക്കാണ് പോയത്. വലിയ ഒരു അമ്പലമാണ്. കേമമായി തൊഴാൻ തരായി.








.




അവിടന്ന് പഞ്ചവടി. കുറെ ഓട്ടോകളിലായി ചറപറ ന്നായിരുന്നു യാത്ര. എല്ലാം ഞങ്ങൾ ആസ്വദിച്ചു













 

ലക്ഷ്മി നാരായണ ക്ഷേത്രം, കാലാ റാം മന്ദിർ, തപോവനം, സീത അഗ്നിപരീക്ഷ നടത്തിയ സ്ഥലം, സീതാ ഗുഹ, പർണ ശാല, ത്രിവേണിസംഗമം, കപിലേശ്വര, നാരേശ്വര ക്ഷേത്രങ്ങൾ എന്നിവ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായി.

രാവണൻ തട്ടിക്കൊണ്ടുപോയത് മായാ സീതയെ ആണെന്നും യഥാർത്ഥ സീതയെ ലക്ഷ്മണൻ സീതാ ഗുഹയിൽ ഒളിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഗുഹയിലേക്ക് യാത്ര ലേശം ബുദ്ധിമുട്ടാണ്. അത് ശരിക്കും ആസ്വാദ്യകരമായി. ഗുഹയിലേക്ക് വല്ല എളുപ്പ വഴിയും ഉണ്ടോ എന്ന് കാലുകൊണ്ട് വെയ്യാത്ത ഏതോ ശുദ്ധാത്മാവ് ചോദിച്ചത് ഞങ്ങളിൽ കൂട്ടച്ചിരി ഉണർത്തി


















l









 



അങ്ങനെ ഞങ്ങൾ ഷിർദിയിൽ എത്തി. ഷിർദി സായിയുടെ ആശ്രമകവാടം ദൂരെ നിന്നു തന്നെ കാണാം. പല കവാടങ്ങൾ ഉണ്ട്. ഈ നഗരത്തിൽ ഇതു മാത്രമേ ഉള്ളൂ പക്ഷേ. മതിയല്ലോ.

സാമാന്യം ഭേദപ്പെട്ട ഹട്ടലിലായിരുന്നു താമസം. ആശ്രമ കവാടത്തിൽ കൊണ്ടുവിടാൻ വാഹനം വരും. 

മണിക്കൂറുകളോളം ക്യൂ നിന്നാണ് ദർശനം തരമായത്. എങ്കിലും അത് ഒരു അനുഭൂതയായിരുന്നു.

സായി മന്ദിർ, ദ്വാരകമായ് മസ്ജിദ്, ധനുശ്രീ, ശ്രീ ഹനുമാൻ ആരതി എന്നിവ ദർശിക്കാൻ അനുഗ്രഹം ഉണ്ടായി.

പിറ്റേന്ന് രാവിലെ ഞങ്ങൾ കുറച്ചു പേർ online ൽ ബുക്ക് ചെയ്ത പ്രകാരം വീണ്ടും ദർശനത്തിന് അർഹരായി. എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത അനുഭൂതി തന്നെ. നിർഭാഗ്യവശാൽ ഫോട്ടോ നിരോധിത മേഖലയായതിനാൽ കാഴ്ചകളൊന്നും share ചെയ്യാൻ കഴിയാത്തതിൽ ഘേദിക്കുന്നു





രാവിലെ വരുന്ന വഴിക്കാണ് ശനീശ്വർ ടെംപിൾ ദർശിച്ചത്. പന്ത്രണ്ട് ജോതിർലിംഗങ്ങളിൽ രണ്ടെണ്ണം  ദർശന സൗഭാഗ്യം ലഭിച്ചതിന് പുറമെ ശനീശ്വര ദർശനം കൂടെയായതോടെ യാത്ര സഫലമായി. എല്ലാറ്റിനും ജഗദീശ്വരനോട് നന്ദി പറയുന്നു












ഈ നാട്ടിൽ വീടുകൾക്കൊന്നും വാതിലുകൾ പതിവില്ലത്രേ. കള്ളന്മാരുടെ ഒരു വിഷയമേ ഇല്ല പോലും. പക്ഷേ, ഇപ്പോൾ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്. വാതിലില്ലാത്ത വീടുകൾക്കായി ഞങ്ങൾ കുറെ എത്തിനോക്കീ ച്ചാലും ഒന്നും കാണാൻ കഴിഞ്ഞില്ല





ഒന്നിനുമല്ല, ഒരു വീടിന്റെ ഫോട്ടോ എടുത്തു നോക്കിയതാ..
ചുമ്മാ..


വഴിക്ക് ഒരു വിശ്രമ സങ്കേതം. കരിമ്പുനീര്. വലിയ ചക്കിൽ ആട്ടുന്നത് കൂറ്റൻ കാള. ഇവിടെയും വീടിന് വാതിലൊക്കെ ഉണ്ട്











ഔറംഗബാദ് ഞങ്ങൾ എത്തി, വൈകീട്ട് അവിടത്തെ പ്രധാന തെരുവിൽ ഷോപ്പിംഗും ഉണ്ടായിരുന്നു



അജന്തയിലേക്ക്



കോരിത്തരിപ്പോടെയാണ് ഞങ്ങൾ ആ അവസരത്തിനായി കാത്തിരുന്നത്. ഞങ്ങളുടെ വാഹനത്തിൽ നിന്നിറങ്ങി അവരുടെ വാഹനത്തിൽ ഒരു നാലു കിലോമീറ്റർ പോയിക്കാണും. ടൂറിസം ഓഫീസിനു മുൻപിൽ ബസിറങ്ങി. പിന്നെ നല്ല കയറ്റമാണ്. പടികളും ഉണ്ട്. അതാ ദൂരെ അജന്താ ഗുഹകൾ ഞങ്ങളെ മാടി വിളിക്കുന്നു








അജന്ത ചുവർ ചിത്രങ്ങൾ ചരിത്ര കാലം മുതൽക്കേ പേരുകേട്ടവയാണ്. അടുത്ത കാലത്ത് സിനിമാ ഛായാഗ്രഹൻ വേണുവിന്റെ യാത്രാവിവരണം മാതൃഭൂമിയിൽ വന്നത് ഞങ്ങൾക്ക് ഒരു മുൻധാരണ ഉണ്ടാക്കിയിരുന്നു.

പണ്ട്, ഒരു സായിപ്പ് ഒരു മലമുകളിൽ വന്നു പെട്ടു. താഴേക്ക് നോക്കിയപ്പോൾ നീളത്തിൽ ഒരു വലിയ പാറക്കെട്ടുകൾ... ടിയാൻ എങ്ങിനെയോ താഴെ ഇറങ്ങി നോക്കി. എല്ലാം ഓരോ ഗുഹകൾ.. നിറയെ ചുവർ ചിത്രങ്ങൾ ഓരോന്നിലും. സായിപ്പ് അന്തം വിട്ടു പോയി. അതെ. കാണുന്നവരൊക്കെ അന്തം വിട്ടു പോകും. നിങ്ങളും കാണൂ. ഫ്ലാഷ് അരുതാത്തതിനാലും ചിത്രങ്ങൾ വളരെ നിറം മങ്ങിയവ ആയതിനാലും ദർശന സുഖം കഷ്ടിയാവും. അല്ലെങ്കിൽ തന്നെ ഇത് പറഞ്ഞറിയിക്കാൻ വയ്യാത്ത ദൃശ്യാത്ഭുതമത്രേ..
provided താങ്കൾക്ക് അതിനോടുള്ള താത്പര്യം കൂടി ഒരു ഘടകമാവും















































































വേണുവിന്റെ കുറിപ്പാണ് എതിരെയുള്ള മലകേറാൻ എന്നെ പ്രേരിപ്പിച്ചത്. എന്റെ കൂടെ രണ്ടു മൂന്നു പേരേ ഉണ്ടായിരുന്നുള്ളു. പക്ഷേ,. അത് വളരെ ഗംഭീരമായ ഒരു കാഴ്ചയായി. ഗുഹകൾ നേരെ എതിർവശത്തു നിന്ന് കാണാൻ കഴിഞ്ഞത് ഒരു അപൂർവ ഭാഗ്യം തന്നെ. ഒരു ഗ്രൂപ്പിൽ വന്നതിന്റെ limitations ശരിക്കും feel ചെയ്തു. ഒരു ദിവസം മുഴുവൻ ചിലവാക്കാനുള്ള വഹ ഇവിടെ ധാരാളം ഉണ്ടായിരുന്നു













































അന്ന് ഔറംഗബാദ് എത്തി ഞങ്ങൾ നല്ലവണ്ണം വിശ്രമിച്ചു വൈകീട്ട് നടക്കാനിറങ്ങി. ഒരു അമ്പലത്തിൽ പോവാൻ തരായി.  നാളെ, എല്ലോറയിലേക്കാണ്



എല്ലോറയിലേക്കുള്ള വഴിയിൽ Grishneswara temple ൽ ദർശനം കിട്ടാനുള്ള ഭാഗ്യം ഉണ്ടായി. കേമമായി തൊഴുതു







എല്ലാം ഫോട്ടോ നിരോധിത മേഖലയാണ്. ഇതു തന്നെ ഒപ്പിക്കാൻ പെട്ട പാട്..


എല്ലോറ



അജന്ത ഒരൊറ്റ പാറക്കെട്ടാണെങ്കിൽ എല്ലോറ ഒരു മൂന്നു കിലോമീറ്റർ നീണ്ടു കിടക്കുന്ന പല പാറക്കെട്ടുകൾ ആണ്. ഇവിടെ ഓരോ പാറക്കെട്ടുകളിലും ബഹുനിലകളിലായി പണിതു വെച്ച കൊത്തുപണികളും സ്തൂപങ്ങളും കണ്ടു മാത്രമേ മനസ്സിലാക്കാനാവൂ. എന്റെ ചിത്രങ്ങൾക്ക് അതിന്റെ resemblence  ഉണ്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ മുന്നിലുള്ള വഴി ഇതു മാത്രമാണല്ലോ.



















































































ഉച്ചക്ക് ഞങ്ങൾ ഹോട്ടലിൽ മടങ്ങിയെത്തി. പക്ഷേ വിശ്രമിക്കാൻ ഞങ്ങൾ തയ്യാറായില്ല. മീരാ ജി യുടെ ശ്രമഫലമായി ദൗലത്ത് ഫോർട്ട് കാണാൻ ഞങ്ങൾ യാത്ര തിരിച്ചു. ഞങ്ങളുടെ " പ്രയോജകർ" വളരെ co-operative ആയിരുന്നു.



വഴിയിൽ നിന്നു തന്നെ ദുരെ കന്നിൻ മുകളിൽ ദൗലത്ത് ബാദ് കോട്ട കാണാനുണ്ടായിരുന്നു. വളരെ ഉയരത്തിൽ. ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തി ഞങ്ങൾ കയറാൻ തുടങ്ങി. കയറുക.. കയറുക തന്നെ






















ഓരോ ഘട്ടം കഴിയുമ്പോഴും കരുതും ഇത് അവസാനത്തേതെന്ന്. എവിടെ? പിന്നേയും കയറ്റം തന്നെ. വഴി മധ്യത്തിൽ ഒരു കൊച്ച് ഗണപതിഅമ്പലം. ഒരു സ്ത്രീ പുജാരിണിയും. വെള്ളം മുതൽ എല്ലാം താഴെ നിന്ന്. വെളുക്കെചിരിച്ച് ഞങ്ങളെ സ്വീകരിച്ച അവർ തിരിച്ചിറങ്ങുമ്പോൾ ദാഹജലം  തരാൻ മറന്നില്ല












ഇതാണ് ഏറ്റവും ഉയരമുള്ള കോട്ട. ഇവിടെ ഒരു പീരങ്കി വെച്ചിട്ടുണ്ട്. ശത്രുക്കൾക്ക് ഒരു രക്ഷയും ഇല്യാ ന്ന് അർഥം. അത്രക്ക് ഉയരെ നിന്ന്.. ലോകം മുഴുവൻ കാണാം

പഴയ ഒരു ഹിന്ദു രാജാവിനെ ആക്രമിച്ച് അലാവുദ്ദീൻ കിൽ ജി സ്വന്തമാക്കിയതാണ് ഈ  എന്ന് കരുതപ്പെടുന്നു





ഇറക്കത്തിൽ ഒരു ഗുഹാ കവാടം. അതും ഒരു ക്ഷേത്രം തന്നെ. ജനാർദ്ദ സ്വാമി ടെമ്പിൾ. അവിടെയും ഒരു സ്ത്രീ പൂജാരിണി. ഗുഹക്കുള്ളിൽ നിറഞ്ഞ ഇരുട്ടും തണുപ്പും. meditation ന് പറ്റിയ സ്ഥലം. കുറച്ചു സമയമേ ഇരിക്കാൻ കഴിഞ്ഞുള്ളൂ







വഴിയിൽ വേറൊരു ഗുഹ. കുത്തനെയും ദുർഘടവും ആയതിനാലും  ആരും ഇറങ്ങാൻ പരീക്ഷിച്ചില്ല




29 ന് ഞങ്ങൾ ഔറംഗബാദിൽ നിന്ന് മടങ്ങുകയാണ്. വഴിയിൽ Bibi ka Muqkbara.. അതെ, ദരിദ്രരുടെ താജ് മഹൾ. ശരിക്കും താജ് മഹൾ തന്നെ.



























വൈകീട്ട് നാസിക്കിൽ വീണ്ടും കറക്കം.. ഷോപ്പിംഗ്
ഇതിനിടയിൽ റോട്ടിൽ നിന്ന് അവിചാരിതമായി ഒരാളെ കണ്ടുമുട്ടി. പഞ്ചവടിയിലെ ഞങ്ങടെ ഗൈഡ് അർജുൻ. ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ആ മുഖത്തു കണ്ട ഭാവം നിങ്ങളുമായും പങ്കുവെക്കുന്നു








വൈകീട്ട് ഞങ്ങൾ യാത്രയെ കുറിച്ച് ഒരു റിവ്യു നടത്തി... ഞങ്ങളുടെ "സ്വാഗത സംഘ "ത്തിനെ ആദരിച്ചു












ഫോട്ടോകൾ വാചാലം ആവും എന്നതിനാൽ എഴുത്ത് ചുരുക്കുന്നുണ്ട്.

. രാത്രികുറച്ചു വിശ്രമം. പുലർച്ചെയാണ് ട്രെയിൻ.


സമാപനം



പുലർച്ചെ ഉറക്കച്ചടവോടെ ട്രെയിനിൽ കയറി. നല്ല തിരക്ക്. ഗോവയിൽ എന്തോ മേള നടക്കുന്നുണ്ട്. അതിന്റെ ആൾക്കാർ. വെളുത്തു ചുമന്ന സുന്ദരിമാർ ധാരാളമായി കംപാർട്ട്മെന്റ് വഴി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഫോട്ടോ എടുക്കാൻ മിനക്കെട്ടില്ല. കാരണം,സമയനഷ്ടം, ധനനഷ്ടം, മാനഹാനി എന്നിവ ടി ആഴ്ചത്തെ ഫലം എന്ന് വാരഫലത്തിൽ കണ്ടിരുന്നു. കൂട്ടത്തിൽ ഒരു വിദ്വാന്റെ പടം കണ്ടോളൂ. എല്ലാർക്കും ഈ ജാതി ചുവപ്പു ഡ്രെസ് ആണ്






കൊണ്ടുവന്ന സാധനങ്ങൾ ധാരാളം മിച്ചമുണ്ടായിരുന്നതുകൊണ്ട് യാത്രയിൽ മുഴുവൻ ഞങ്ങൾക്ക് നല്ല " അധ്വാനം" ആയിരുന്നു.
ആനന്ദേട്ടന്റെ അവിൽ അതിലൊരു പ്രധാന ഇനം ആയിരുന്നു



അങ്ങോട്ടുമിങ്ങോട്ടും ഉള്ള യാത്രയിലും യാത്രയിൽ പൊതുവെയും എത്ര കഷ്ടപ്പെട്ടിട്ടും തീറ്റ സാധനങ്ങൾ ധാരാളം ബാക്കി വന്നു. ടീമംഗങ്ങളുടെ ജാഗ്രത..
യാത്രയിൽ ടീമംഗങ്ങൾ രണ്ടു മൂന്നു ഭാഗത്തായിപ്പോയി എന്നു മാത്രമായിരുന്നു ഒരു പ്രയാസം. എന്നാലും മിക്കപ്പോഴും ഞങ്ങൾ ഒന്നിച്ചായിരുന്നു











ഒക്ടോബർ ഒന്നിന് ഞങ്ങൾ തിരിച്ചെത്തി

എറണാകുളം യാത്രി"  ആയിരുന്നു ഞങ്ങളുടെ പ്ലാൻ നടപ്പാക്കിയത്. വളരെ നല്ല സർവീസ് ആയിരുന്നു. പ്രത്യേകിച്ചും ലീഡർ രാധാകൃഷ്ണൻ. വളരെ മാന്യമായ പെരുമാറ്റമായിരുന്നു. സഹായികളാവട്ടെ, ഭക്ഷണം ഓരോ പ്രാവശ്യം നൽകുന്നതും ചിരിച്ചു കൊണ്ടായിരുന്നു. ഞങ്ങൾ അവരുടെ company ശരിക്കും ആസ്വദിച്ചു. യാത്രയും താമസവും എല്ലാം നല്ല നിലവാരം പുലർത്തി


രാധാകൃഷ്ണൻ




                                         ഞങ്ങളുടെ ഫുൾ ടീം


വീണ്ടും ഒരു ക്ഷമാപണം. ഇതിന് ഒരു ബ്ലോഗിന്റെ ഒരു നിലവാരവും ഇല്ല എന്ന് നിങ്ങളെപ്പോലെ എനിക്കും അറിയാം. ഫോട്ടോ പോലും edit ചെയ്യാൻ ബുദ്ധിച്ചട്ടുന്നു. അടുത്ത പ്രാവശ്യം എന്റെ ഉപകരണങ്ങൾ update ചെയ്ത് ഞാൻ നിങ്ങളെ പൂർവാധികം ബുദ്ധിമുട്ടിച്ചു കൊള്ളാം എന്ന് ഇതിനാൽ വാക്ക് .




                               നമസ്ക്കാരം

2017 യാത്ര


Comments

Post a Comment