രാമേശ്വരത്തേക്ക് ഒരു തീർത്ഥയാത്ര
ഇത് എന്റെ ആദ്യ സംരംഭമാണ്.കുട്ടികളുടെ നിർബ്ബന്ധം എന്റെ മടിയെ അതിജീവിച്ചു ന്ന് പറഞ്ഞാൽ മതിയല്ലോ. നിങ്ങളുടെ സ്നേഹലാളനക്കായി എന്റെ "കുട്ടിയെ" ഞാൻ സമർപ്പിക്കുന്നു.
വീണ്ടും രാമേശ്വരത്തേക്ക്
സത്യം പറഞ്ഞാൽ കഴിഞ്ഞ കൊല്ലം രാമേശ്വരം പോയതായിരുന്നു. എന്നാൽ ആകെ ഒരു ഓട്ട പ്രദക്ഷിണം ആയതിനാൽ നേരെ തൊഴാൻ ഒന്നും പറ്റിയില്ല.അതാണ് രാമേശ്വരം എന്ന് കേട്ടപ്പോൾ വീണ്ടും ചാടി പുറപ്പെടാൻ കാരണം . അല്ലെങ്കിലും ഭഗവത് ദര്ശനം ഒരു പുണ്യം ആണല്ലോ.ഓണത്തിന് പൂട്ടിയ കാലം ആയതിനാൽ പത്നാടിക്കും ഉത്സാഹായി.
രാവിലെ അഞ്ചു മണിക്ക് മൂന്നു കുട്ടികൾ അടക്കം ഞങ്ങൾ പതിനാലു പേര് പാലക്കാടു നിന്ന് യാത്ര തുടങ്ങി. മിക്കവ്വരും നമ്മുടെ നിലയവിദ്വാന്മാർ തന്നെ ...
പഴനി അമ്പലത്തിന്റെ നടക്കു താഴെ നിന്ന് തൊഴുതു, ഒന്ന് ഫ്രഷ് ആയി യാത്ര തുടർന്നു . വഴിക്കു കയ്യിലിരിപ്പുള്ള ഇഡ്ഡലിയും സ്വാഹാ..
തിരുപ്പറകുണ്ഡ്രം അമ്പലം
മധുരയ്ക്ക് അടുത്ത് തിരപ്പറകുണ്ഡ്രം അമ്പലം അധികം അറിയപ്പെടാത്ത ഒന്നാണ്.വലിയ ഒരു മലയിൽ പാറ തുരന്നുണ്ടാക്കിയ വലിയ ഒരമ്പലം.ഏറ്റവും കേൾവി കേട്ട ആറു മുരുകൻ അമ്പലങ്ങളിൽ ഒന്നാണ് ഇത്.സാക്ഷാൽ വേൽമുരുകൻ, ദേവേന്ദ്രന്റെ മകൾ ദേവയാനിയെ വിവാഹം കഴിച്ച് പരമശിവനെ പൂജിച്ചു കഴിഞ്ഞിരുന്ന സ്ഥലം ആണെന്ന് പറയപ്പെടുന്നു.
വഴിയിലെവിടെയോ വണ്ടി നിർത്തി.ഓ,ഊണിനു സമയമായി.ഒരു വർക്ക് സൈറ്റിന് മുൻപിൽ.കുറച്ചു തണൽ.വഴിയോരം.സൈറ്റിൽ ഒരു കൊച്ചു പുര.ഒരു തമിഴൻ ചെറുപ്പക്കാരനും അയാളുടെ അമ്മയും.ഒന്നും ആവശ്യപ്പെടാതെ തന്നെ ഒരു കുടത്തിൽ നിറയെ വെള്ളവും ഗ്ളാസ്സും അടുത്ത് കൊണ്ടുവച്ചു.എന്തൊരു മര്യാദ.തയ്യിർസാദവും ലെമൺ റൈസും മറ്റും അടിച്ചുമാറ്റി സ്ഥലം വിടുമ്പോൾ ഒരു ടിപ്പ് കൊടുക്കാൻ മറന്നില്ല.ഭക്ഷണത്തിനുള്ള ക്ഷണം അവർ സ്വീകരിച്ചുമില്ല.
പാമ്പൻ പാലം
രാമേശ്വരം നമ്മെ വരവേൽക്കുന്നത് പാമ്പൻ പാലമാണ്.1974 ഇൽ പണി തുടങ്ങി 1988 ഇൽ പണി തീർന്ന ഈ പാലം 79 തൂണുകളിലായി 18 മീറ്ററോളം ഉയരത്തിൽ രണ്ടര കിലോമീറ്ററോളം നീളത്തിൽ നീണ്ടു കിടക്കുന്ന ഒരു വിസ്മയം ആണ്.ഇത് തീരും വരെ രാമേശ്വരം ഒരു ദ്വീപ് ആയി നിലകൊണ്ടു.
(പാമ്പൻ പാലം..ദാമ്പത്യത്തിനു ഉറപ്പേകും പിൻബലം )
രാമേശ്വരം
വൈകീട്ട് അഞ്ചരയോടെ രാമേശ്വരം.TTDC യിൽ മുൻകൂട്ടി മുറികൾ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല.ഒന്ന് ഫ്രഷ് ആയി നേരെ അമ്പലത്തേക്ക്.
അമ്പലം
അമ്പലത്തിന്റെ ആവിര്ഭാവത്തെ കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. രാവണനെ കീഴടക്കുന്നതിനായി ശ്രീലങ്കക്കുള്ള യാത്രാ മദ്ധ്യേ ശ്രീരാമൻ ഇവിടെ എത്തുകയും മണല് കൊണ്ട് ശിവലിംഗം നിർമിച്ചു പൂജ ചെയ്യാൻ തുടങ്ങുകയും ചെയ്തു.പരമശിവൻ സംതൃപ്തൻ ആയി അനുഗ്രഹിച്ചു. സർവ മാനവസംരക്ഷണത്തിനായി ഇവിടെ സാന്നിധ്യം ഉണ്ടാവണം എന്ന് ശ്രീരാമചന്ദ്രന്റെ ആഗ്രഹപ്രകാരം ശിവലിംഗത്തിൽ സ്ഥിരമായി വസിച്ചു.
126 അടി ഉയരമുള്ള ഒൻപതു നിലയുള്ള ഗോപുരവും നാലായിരം അടി നീളമുള്ള തൂണുകളോട് കൂടിയ ഇടനാഴികളും മുപ്പതിലധികം തീർത്ഥക്കുളങ്ങളും ഈ പതിനഞ്ചു ഏക്കറിൽ പരന്നു കിടക്കുന്ന അമ്പലത്തിലെ വിശേഷങ്ങളാണ്. ഇരുപത്തിരണ്ടു വിശേഷപ്പെട്ട തീർത്ഥങ്ങളിൽ സ്നാനം ചെയ്തു ഞങ്ങൾ വിസ്തരിച്ചു തൊഴുതു.ഭഗവാൻ പരമേശ്വരനും പാർവ്വതീദേവിയും ആണ് മുഖ്യ പ്രതിഷ്ഠ.

താമസം
TTDC യുടേ തമിൾനാട് ഹോട്ടലിലെ താമസം വിശിഷ്ടം ആയിരുന്നു.നമ്മൾക്ക് ഒരു ധാരണയുണ്ട്. നമ്മൾ വളരെ വൃത്തിയുള്ളവരും മറ്റുള്ളവർ കുറഞ്ഞവരും ആണെന്ന്.രണ്ടു നേരം കുളിക്കുകയും വൃത്തിയായി നടക്കുകയും മാത്രമേ നമ്മൾ ചെയ്യൂ. നമുക്ക് കിട്ടിയ സാഹചര്യങ്ങൾ ഏറ്റവും വൃത്തിഹീനമായി ഉപയോഗിക്കുന്നത് നമ്മൾ ആയിരിക്കും.അത് ഹോട്ടൽ ആവട്ടെ,റോഡ് ആവട്ടെ,ടോയ്ലെറ്റ് ആവട്ടെ എന്തും.എന്തോ ആവട്ടെ .നമ്മുടെ ഹോട്ടൽ ഒന്ന് കാണൂ.
യാത്രാചരിതം രണ്ടാം ദിവസം
പുലർച്ചെ അഞ്ചരക്ക് സ്ഫടിക ലിംഗ അർച്ചനയും ആരാധനയും ഉണ്ടായിരുന്നു. കുറെ പേർക്ക് അത് തൊഴാനുള്ള ഭാഗ്യം ഉണ്ടായി. എല്ലാവരും രാവിലെ വിസ്തരിച്ചു പല പ്രാവശ്യം തൊഴുതു. ഞായറാഴ്ച ആയീട്ടും ഒരു ബുദ്ധിമുട്ടും ഉണ്ടായീല്യ.
ശംഭോ മഹാദേവാ...കാക്കണേ...
പ്രതിഷ്ഠ പരമശിവൻ ആണെങ്കിലും രാമേശ്വരം മുഴുവൻ ശ്രീരാമമയം ആണ്.എവിടെയും ശ്രീരാമസ്വാമിയുടെ ഒരു സാന്നിദ്ധ്യം.
ശ്രീരാമ രാമാ ജയാ
ശ്രീരാമ ചന്ദ്രാ ജയാ..
തന്നെ മൂളി പോകും.
ഹോട്ടലിൽ ബോഫേ ഭക്ഷണം പല ആവർത്തി. രാത്രിയും രാവിലെയും...ബ്രേക്ഫാസ്റ് പക്ഷെ ഫ്രീ ആണ്.എല്ലാം കേമം തന്നെ.
ധനുഷ്കോടിയിലേക്ക്
ധനുഷ്കോടി ഒരു ഒറ്റപ്പെട്ട ദ്വീപ് ആണ് ഇരുപതു കിലോമീറ്റര് ദൂരം വരും. DDTC യുടെ നാല് വണ്ടി ഉണ്ട്. എന്തോ അവർക്കതിൽ താല്പര്യം പോരാ. സൺഡേ ആണ്, തിരക്കാണ് എന്നൊക്കെ excuse ..നമ്മുടെ വണ്ടി എട്ടു കിമീ പോകും. പിന്നെ വാൻ സർവീസ്. സോപ്പുപെട്ടി എന്നോ പഴംനുറുക്ക് എന്നോ ഒക്കെ പറയാവുന്ന ഒരു സാധനം. തൊട്ടു തലയിൽ വെച്ച് കേറി.നമ്മളെക്കാൾ പ്രായമുള്ളവരെ ബഹുമാനിക്കണം.
യാത്ര കടൽ തീരത്തുകൂടിയാണ്.തീരം മാത്രമല്ല, പലപ്പോഴും കടലിനുള്ളിൽ കൂടി തന്നെ. അതൊരു ഒന്നാംതരം അനുഭവം തന്നെ ആയിരുന്നു.പക്ഷെ ഇനി വരുന്നവർക്ക് ഈ അനുഭവം കിട്ടില്ല. ആറു വാരി പാത പണി കഴിഞ്ഞു ഉദ്ഗാടനം കാത്തു നിൽക്കുന്നു.
രാമസേതു ബന്ധനം
വഴിക്ക് രാമസേതു ബന്ധനം. കടലിൽ വരിവരിയായി കല്ല് പാകിയത് മാർക്ക് ചെയ്തിട്ടുണ്ട് പുറത്തേക്കു കാണില്ല.വെള്ളപ്പൊക്കത്തിൽ മണ്ണ് മൂടി പോയി.കല്ല് വെള്ളത്തിലിട്ടാൽ പൊങ്ങി കിടക്കും. നോക്കൂ..
കുലിന് ബേഡലു
അതെ , കുലിന് ബേഡലു . തെലുങ്കിൽ പറഞ്ഞാൽ തകർന്ന കൊട്ടാരങ്ങൾ.ധനുഷ്കോടി മുഴുവൻ അതാണ്. 1964 ഡിസമ്പർ ...ഈ ദേശത്തുകാർ ഒരിക്കലും മറക്കില്ല.ധനുഷ്കോടി ടൗണ്ഷിപ് മുഴുവൻ ഒരു വലിയ വേലിയേറ്റത്തിൽ ഒലിച്ചു പോയി.പാമ്പനിൽ നിന്നും ധനുഷ്കോടിയിലേക്കു വന്ന റെയിൽ പാസ്സന്ജർ 1100 യാത്രക്കാരും 5 ജീവനക്കാരും അടക്കം എവിടേക്കോ ഒലിച്ചു പോയി.അതിനു ശേഷം ധനുഷ്കോടിയിൽ ജനതാമസം ഉണ്ടായിട്ടില്ല.അങ്ങും ഇങ്ങും കുറെ മുക്കുവകുടിലുകൾ കാണാം
ഇത് ഒരു റെയിൽവേ സ്റ്റേഷൺ ആയിരുന്നു.
ഒരു പള്ളിയുടെ അസ്ഥികൂടം
വാട്ടർടാങ്ക്
ഒരു ആശുപത്രിയുടെ ചരമഗീതം
പുതിയ റോഡ്
കടൽ തീരം
ധനുഷ്കോടിയിൽ സാമാന്യം നല്ലൊരു കടൽ തീരം ഉണ്ട്. മനസ്സ് ഫ്രഷ് ആവാൻ കടൽത്തീരത്തേക്കാൾ നല്ലതു വേറെ എന്തുണ്ട്?
കോതണ്ഡരാമ ടെംപിൾ
ലങ്കയിൽ നിന്നും രാവണ മഹാരാജാവിന്റെ അക്രമങ്ങളിൽ മനം നൊന്തു വിഭീഷണൻ ലങ്ക ഉപേക്ഷിച്ചു ധനുഷ്കോടിയിൽ എത്തി. ഏറെ അലഞ്ഞിട്ടും ശ്രീരാമസ്വാമിയെ കണ്ടെത്താനായില്ല. ആയതിനാൽ എത്തിയ സ്ഥലത്തു ശ്രീരാമസ്വാമിയെ പ്രതിഷ്ഠിച്ചു പൂജ ചെയ്തു താമസിക്കാൻ തുടങ്ങി.യുദ്ധത്തിനായി എത്തിയ സ്വാമിയെ കാണുന്നത് വരെ അവിടെത്തന്നെ കഴിഞ്ഞു.
ശ്രീരാമപാദം
രാമേശ്വരത്തെ ഏറ്റവും ഉയർന്ന സ്ഥലം. ഇവിടെ നിന്ന് നോക്കിയാൽ രാമേശ്വരം മുഴുവൻ കാണാം . അശോകവനത്തിൽ വെച്ച് സീതാദേവിയെ കണ്ട കാര്യം ഹനുമാൻ സ്വാമി ഇവിടെ വെച്ചാണ് ഉണർത്തിക്കുന്നതു എന്ന് ഐതിഹ്യം.ശ്രീരാമപാദം ആണ് പ്രതിഷ്ഠ.
ലക്ഷ്മണ തീർത്ഥം
ലങ്കയുമായുള്ള യുദ്ധത്തിലും യുദ്ധക്കെടുതിയിലും മനം നൊന്തു ലക്ഷ്മണസ്വാമി പണി കഴിപ്പിച്ചതാണ് ലക്ഷ്മണതീർത്ഥം.
പഞ്ചമുഖി ഹനുമാൻ ടെംപിൾ
അടുത്ത് തന്നെ ഹനുമാൻ സ്വാമിയുടെ പഞ്ചമുഖ പ്രതിഷ്ഠ ഉണ്ട്. കാര്യസാധ്യങ്ങൾക്കായി വഴിപാടുകൾ ചെയ്യുന്നത് വിശേഷം ആണ്
Dr. കലാമിന്റെ വീട്
ഇന്ത്യ കണ്ട ഏറ്റവും വിശിഷ്ട വ്യക്തിത്വങ്ങളിൽ ഒന്നായ ഡോക്ടറ് അബ്ദുൽ കലാമിന്റെ വസതി ഒരു ട്രസ്റ്റിന്റെ കീഴിൽ മ്യൂസിയം ആയി കാണാൻ കഴിഞ്ഞത് വേറിട്ട ഒരു കാഴ്ചയും അനുഭവവും ആയി.
ഉല്ലാസയാത്ര
സ്ത്രീകളും കുട്ടികളും എല്ലാം ഉള്ളതിനാൽ അല്പം ഉല്ലാസയാത്രയും ആവാമെന്ന് വെച്ചു . ഒരു ബോട്ടിംഗ്. ഹോട്ടലിന്റെ നേരെ മുൻപിൽ നിന്ന് തന്നെ കേറാം.
കടലിൽ നിന്നും അമ്പല പരിസരത്തേക്കുള്ള കാഴ്ച്ച
തീസ്രീ ദിൻ കീ കഹാനീ
രാമേശ്വരത്തു നിന്ന് മടക്കം . മധുരയിലേക്ക്.ഇടുങ്ങിയ തെരുവുകളിലൂടെ വണ്ടി ഓടിക്കുക ക്ലേശകരം തന്നെ.
മധുരമീനാക്ഷി
സാക്ഷാൽ പരമശിവനും പാര്വതീദേവിയും ആണ് ഇവിടുത്തെ പ്രതിഷ്ഠ എങ്കിലും ദേവിക്ക് തന്നെ പ്രാധാന്യം.മീനാക്ഷിഅമ്മൻ കോവിൽ എന്നാണു അറിയപ്പെടുന്നത് തന്നെ.ഭഗവാൻ ഇവിടെ സുന്ദരസ്വർ എന്ന് അറിയപ്പെടുന്നു. 2500 കൊല്ലത്തോളം പഴക്കമുള്ള മധുര പട്ടണത്തിന്റെ അടിസ്ഥാനം തന്നെ ഈ കോവിൽ ആണ് 33000 ത്തോളം കൊത്തുപണികൾ ഈ അമ്പലത്തിലുണ്ട്. ഇത് ലോകത്തിലെ ഏഴു അത്ഭുതങ്ങളുടെ പട്ടികയിലേക്കുള്ള നോമിനേഷനിൽ പെട്ടിരുന്നു.ഇവിടുത്തെ ആയിരം കാൽ മണ്ഡപവും സപ്തസ്വരങ്ങൾ ഉതിർക്കുന്ന തൂണുകളും സുപ്രസിദ്ധങ്ങളത്രെ.
മധുരയിൽ നിന്നും പാലക്കാടു വരെ വിശേഷിച്ചൊന്നും പറയാനില്ല.പച്ച നിറത്തിലുള്ള ബസ്സുകളും,TVS ന്റെ ബൈക്കുകളും തലയിൽ നിറയെ പൂക്കൾ ധരിക്കുന്ന സ്ത്രീകളും,,അങ്ങിനെ അങ്ങിനെ...തമിഴ്നാടിന്റെ പതിവ് കാഴ്ചകളുമായി ...പാലക്കാട്ടേക്ക്...
നല്ല ഒരു സംഘത്തിന്റെ കൂടെ യാത്ര ചെയ്യുന്നത് എന്നും ഒരു രസം ആണ്. ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും നൂറു ശതമാനം വിജയം ആക്കിത്തീർത്ത ആ ഭഗവൽ തൃപ്പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കട്ടെ.
ഓരോ പ്രാവശ്യവും യാത്രയും കഴിഞ്ഞു കേരളാവിന്റെ മടിത്തട്ടിലെത്തുമ്പോഴത്തെ ഒരു സുഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.നമ്മുടെ നാട് നമുക്കെന്നും ഒരു കുളിരാണ്. എങ്കിലും അടുത്ത യാത്രയുടെ മനോരാജ്യങ്ങളുമായി നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ടാവും.
നമസ്കാരം ...

This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട്.👍
ReplyDeleteAdipoli Prasadetta... Can't forget the trip. Let's do many more in the coming years.
ReplyDeletePrasadetta nannayeend
ReplyDeleteതുടക്കം കലക്കീ..പ്രസാദേട്ടാ..
ReplyDeleteതുടക്കം കലക്കീ..പ്രസാദേട്ടാ..
ReplyDeleteനന്നായിട്ടുണ്ട്..... Keep it up.
ReplyDeleteനന്നായിട്ടുണ്ട്..... Keep it up.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeletePrasadetta looking forward to many more travelogues
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഗംഭീരായി പ്രസാദ്...... വിവരണം ഫോട്ടോസും.. കേമം
ReplyDeleteഗംഭീരായി പ്രസാദ്...... വിവരണം ഫോട്ടോസും.. കേമം
ReplyDeleteഗംഭീരായി പ്രസാദ്...... വിവരണം ഫോട്ടോസും.. കേമം
ReplyDeleteഅസ്സലായിട്ടുണ്ട് ഉടൻ അടുത്തയാത്ര പോകാൻ തോന്നും
ReplyDeleteഅസ്സലായിട്ടുണ്ട് ഉടൻ അടുത്തയാത്ര പോകാൻ തോന്നും
ReplyDeleteഅസ്സലായിട്ടുണ്ട് ഉടൻ അടുത്തയാത്ര പോകാൻ തോന്നും
ReplyDeleteഅസ്സലായിട്ടുണ്ട് ഉടൻ അടുത്തയാത്ര പോകാൻ തോന്നും
ReplyDeleteഒപ്പം യാത്ര ചെയ്ത പ്രതിീതി
ReplyDeletethanx for all promotions and comments
ReplyDelete